കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

By Web Team  |  First Published May 31, 2020, 7:39 PM IST

പെരിന്തൽമണ്ണ വളപുരം സ്വദേശി പി.ടി.എസ് അഷ്‍റഫ് (55) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്‍ചയായി വെന്റിലേറ്ററിലായിരുന്നു.


അബുദാബി: യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ വളപുരം സ്വദേശി പി.ടി.എസ് അഷ്‍റഫ് (55) ആണ്യു.എ.ഇയിലെ അല്‍ഐനിൽ മരിച്ചത്. കഴിഞ്ഞ ഒരാഴ്‍ചയായി വെന്റിലേറ്ററിലായിരുന്നു.

അതേസമയം യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണ സംഖ്യ 264 ആയി. ഇന്ന് 661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 34,557 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

Latest Videos

386 പേരാണ് ഇതുവരെ രോഗമുക്തരായത്. ഇവരടക്കം ചികിത്സയിലായിരുന്ന 17,932 പേര്‍ യുഎഇയില്‍ കോവിഡ് രോഗമുക്തരായിട്ടുണ്ട്. 16,361 പേര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് രോഗമുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ഇരുപത് ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

click me!