കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

By Web Team  |  First Published Jul 1, 2020, 8:51 AM IST

പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 


റിയാദ്: കൊവിഡ് ബാധിച്ച് തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ്‌ നൂഹ് മകൻ മുഹമ്മദ് സലിം (45) സൗദി അറേബ്യയിൽ മരിച്ചു. 14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഭാര്യ: മസീദ. മക്കൾ: മുഫീദ, സഫ, റിദ. മാതാവ്: ആബിദ ബീവി. നീണ്ടകാലമായി പ്രവാസിയായിരുന്ന അദ്ദേഹം ആദ്യ ഏഴ് വർഷം ഉനൈസയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. ശേഷം 14 വർഷമായി ബുറൈദയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലാണ്. തുടര്‍ നടപടികൾ പൂർത്തിയാക്കുന്നതിനായി  ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ്ങിനൊപ്പം കമ്പനിയിലെ സഹപ്രവർത്തകരും സഹായത്തിനുണ്ട്.

Latest Videos

click me!