നേരത്തെ 20 റിയാലായിരുന്ന പിഴത്തുക 100 റിയാലാക്കി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആന്റ് കസ്റ്റംസ് ലെഫ്. ജനറൽ ഹസ്സൻ ബിൻ മോഹിഷിൻ അൽ ശർഖി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
മസ്‍കത്ത്: ഒമാനിലെ പൊതുസ്ഥലങ്ങളിൽ മാസ്‍ക് ധരിക്കാത്തവർക്ക് 100 റിയാൽ പിഴ ചുമത്തും. നേരത്തെ 20 റിയാലായിരുന്ന പിഴത്തുക 100 റിയാലാക്കി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആന്റ് കസ്റ്റംസ് ലെഫ്. ജനറൽ ഹസ്സൻ ബിൻ മോഹിഷിൻ അൽ ശർഖി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
ഒമാനിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ഒമാൻ സുപ്രിം കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് പത്തു പേരാണ് ഒമാനില്‍ മരിച്ചത്. രാജ്യത്തെ മരണസംഖ്യ 318 ആയി ഉയര്‍ന്നു. ഇന്ന് 1157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 933 പേര്‍ ഒമാന്‍ സ്വദേശികളാണ്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66661 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 44004 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.