അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; ഒമാനില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം

By Web Team  |  First Published Jun 2, 2020, 1:27 PM IST

നിലവിൽ കാറ്റിന്റെ വേഗത 45  കിലോമീറ്റർ വരെയാണ്. ജനങ്ങൾ ജാഗ്രത പുലർത്തുവാൻ അധികൃതർ അറിയിപ്പും നൽകിയിട്ടുണ്ട് .


മസ്കറ്റ്: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. ഒമാനിലെ റാസ് ഹദ് തീരത്ത് നിന്നും 1600 കിലോമീറ്റർ അകലെയാണ് പുതിയ തീവ്ര ന്യൂനമർദ്ദത്തിന്റെ സ്ഥാനം. ഈ ന്യൂനമർദ്ദം ശക്തിയാര്‍ജിച്ച് വരികയാണെന്നും അടുത്ത ദിവസങ്ങളിൽ ചുഴലി കൊടുംകാറ്റായി മാറി ഇന്ത്യൻ, പാകിസ്ഥാൻ തീരങ്ങൾ പിന്നിടുമെന്നും ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷന്റെ അറിയിപ്പിൽ പറയുന്നു .

ഇത് അടുത്ത മൂന്നു ദിവസത്തേക്ക് ഒമാനെ നേരിട്ട്  ബാധിക്കുകയില്ല. നിലവിൽ കാറ്റിന്റെ വേഗത 45  കിലോമീറ്റർ വരെയാണ്. ജനങ്ങൾ ജാഗ്രത പുലർത്തുവാൻ അധികൃതർ അറിയിപ്പും നൽകിയിട്ടുണ്ട്.

Latest Videos

പ്രവാസികള്‍ക്ക് ആശ്വാസം; മടങ്ങിയെത്താന്‍ കഴിയാത്തവരുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ചു

click me!