രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച 72 പേരിൽ 59 പേരും തലസ്ഥാന നഗരിയായ മസ്‍കത്തില്‍ നിന്നുള്ളവരായിരുന്നു. ഇന്ന് 770 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 343 പേര്‍ സ്വദേശികളും 423 പേർ വിദേശികളുമാണ്.
മസ്‍കത്ത്: ഒമാനില്‍ ഇന്ന് അഞ്ചു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72 ആയി. രോഗികളുടെ എണ്ണം പതിനയ്യായിരം കടന്നുവെന്നും ഇതിൽ 11,438 പേരും മസ്‍കത്തിലാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച 72 പേരിൽ 59 പേരും തലസ്ഥാന നഗരിയായ മസ്‍കത്തില്‍ നിന്നുള്ളവരായിരുന്നു. ഇന്ന് 770 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 343 പേര്‍ സ്വദേശികളും 423 പേർ വിദേശികളുമാണ്. പുതിയ രോഗികളിൽ 554 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 11,438 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 15,086 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 227 രോഗികളാണ് രാജ്യത്തെ വിവിധ ആശുപതികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 60 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിനോടകം സുഖം പ്രാപിച്ചവർ 3451 പേരാണ്.