ഒമാനില്‍ 28 കൊവിഡ് മരണങ്ങള്‍ കൂടി; 1722 പേര്‍ക്ക് കൂടി രോഗം

By Web Team  |  First Published Sep 20, 2020, 3:27 PM IST

രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 93,475 ആയി. ഇവരില്‍ 85,418 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവില്‍ 91.3 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. 


മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 28 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 846 ആയി. 1722 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 770 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 93,475 ആയി. ഇവരില്‍ 85,418 പേരാണ് ഇതിനോടകം രോഗമുക്തരായത്. നിലവില്‍ 91.3 ശതമാനമാണ് ഒമാനിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 554 കൊവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 172 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Latest Videos

click me!