468 ഒമാൻ സ്വദേശികള്‍ക്കും 342 പേർ വിദേശികള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 116 ആയി ഉയർന്നു. രാജ്യത്ത് ഇന്ന് 810 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 468 ഒമാൻ സ്വദേശികളും 342 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 26079 ആയി. ഇതിൽ 11797 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
സൗദിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 4000ത്തിലധികം പേര്‍ക്ക് രോഗം
പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു