സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്ക് പുറത്തിറക്കി ഒമാന്‍

By Web Team  |  First Published Aug 11, 2020, 8:48 AM IST

മൂക്കില്‍ നിന്നെടുക്കുന്ന സ്വാബ് ഓട്ടോമാറ്റിക്ക് രീതിയില്‍ പരിശോധിച്ചാണ് വൈറസ്  ഉണ്ടോ എന്ന് കണ്ടെത്തുക. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയാന്‍ കഴിയും.


മസ്കറ്റ്: ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്കുകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. മൂന്നു തരത്തിലുള്ള കൊവിഡ് പരിശോധനകളാണ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുക. പതിനഞ്ച് ഒമാനി റിയാല്‍ മുതല്‍ അമ്പതു റിയാല്‍ വരെയാണ് നിരക്കുകള്‍. 45 മിനിറ്റ് സമയം വേണ്ട പി.ഒ.സി-പി.സി.ആര്‍ പരിശോധനയാണ് ഏറ്റവും ചെലവ് കൂടിയത്.

സാമ്പിള്‍ ശേഖരണത്തിന് അഞ്ച് ഒമാനി റിയാലും പരിശോധനക്ക് 45 റിയാലുമടക്കം 50 ഒമാനി റിയാലാണ് നിരക്ക്. മൂക്കില്‍ നിന്നെടുക്കുന്ന സ്വാബ് ഓട്ടോമാറ്റിക്ക് രീതിയില്‍ പരിശോധിച്ചാണ് വൈറസ്  ഉണ്ടോ എന്ന് കണ്ടെത്തുക. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയാന്‍ കഴിയും. പരിശോധനക്ക് 120  മിനിറ്റ് ദൈര്‍ഘ്യമുള്ള ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന് സാമ്പിള്‍ ശേഖരണത്തിനടക്കം മുപ്പത്തിയഞ്ചു ഒമാനി റിയാലായാണ് നിരക്ക് നിജപ്പെടുത്തിയിരിക്കുന്നത്.

Latest Videos

മൂക്കില്‍ നിന്നെടുക്കുന്ന സാമ്പിളുകള്‍ മാനുവല്‍ രീതിയില്‍ പരിശോധിച്ചാണ് രോഗം നിര്‍ണയിക്കുക. മൂന്നു ദിവസത്തിനുള്ളില്‍ പരിശോധന ഫലം ലഭിക്കും. രക്ത സാമ്പിള്‍ ശേഖരിച്ചുള്ള സെറോളജിക്കല്‍ പരിശോധനയാണ് മൂന്നാമത്തെ ഇനം. 60 മിനിറ്റ് പരിശോധന സമയം ആവശ്യമുള്ള  ഇതിലൂടെ കൊവിഡ് ബാധിച്ചിരുന്നുവോ എന്നു മനസിലാക്കുവാന്‍ കഴിയും. സാമ്പിള്‍ ശേഖരണമടക്കം പതിനഞ്ച് ഒമാനി റിയാലാണ്  നിരക്ക്. രണ്ടു മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കും.

click me!