കൊവിഡിനെതിരെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൈകോര്‍ക്കണം; ക്വളാ ആശുപത്രിയിലെത്തി ഒമാന്‍ ആരോഗ്യമന്ത്രി

By Web Team  |  First Published Jun 10, 2020, 5:42 PM IST

തീവ്ര പരിചരണ വിഭാഗങ്ങളില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും വേണ്ട എല്ലാ സുരക്ഷാ  സംവിധാനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.


മസ്കറ്റ്: കൂടുതല്‍ കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ഒമാനിലെ ക്വളാ ആശുപത്രി ഒമാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് ഉബൈദ് ഉബൈദ് അല്‍ സൈദി സന്ദര്‍ശിച്ചു. കൊവിഡിനെതിരെ പോരാടുന്നതിന് രാജ്യത്തെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍  കൈകോര്‍ക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിനായി തീവ്ര പരിചരണ വിഭാഗങ്ങളില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും വേണ്ട എല്ലാ സുരക്ഷാ  സംവിധാനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സമൂഹത്തിന്റെയും രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ മുന്‍നിര്‍ത്തി എല്ലാ മുന്‍കരുതലുകളും  നടത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ്  ഉബൈദ് അല്‍ സൈദി വ്യകതമാക്കി.

Latest Videos

undefined

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിനും സമര്‍പ്പണത്തിനും മികച്ച പ്രകടനത്തിനും മന്ത്രി നന്ദി രേഖപ്പെടുത്തി. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ  പ്രകടിപ്പിച്ചു.

കൊവിഡ് രോഗികളില്‍ 61 ശതമാനവും പ്രവാസികള്‍; കണക്കുകളുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം

click me!