രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,17,486 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,92,510 ഉം ആയി. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3956 ആയി ഉയര്‍ന്നു.
റിയാദ്: സൗദിയില്‍ ബുധനാഴ്ചയും വളരെ ആശ്വാസം നല്‍കുന്ന കൊവിഡ് കണക്കാണ് പുറത്തുവന്നത്. പുതിയ കേസുകളുടെ കാര്യത്തില്‍ തുടര്‍ച്ചയായ കുറവാണ് കാണിക്കുന്നത്. 816 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 996 പേര്‍ സുഖം പ്രാപിച്ചു. 27 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണത്തിന് കീഴടങ്ങി.
രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,17,486 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,92,510 ഉം ആയി. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3956 ആയി ഉയര്‍ന്നു. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 21,020 ആണ്. ഇവരില്‍ 1523 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.1 ശതമാനമായി. മരണനിരക്ക് 1.2 ശതമാനമാണ്. ബുധനാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലും ഹാഇലിലുമാണ്. രണ്ടിടത്തും 45. റിയാദ് 44, ജിദ്ദ 43, ദമ്മാം 41, മക്ക 40, ഹുഫൂഫ് 37, നജ്‌റാന്‍ 34, യാംബു 26, തബൂക്ക് 25 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 52,643 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,213,161 ആയി.
ദുബായില്‍ ആറുദിവസത്തിനകം സൗജന്യ കൊവിഡ് പരിശോധന നടത്തിയത് 35,000 സ്‌കൂള്‍ ജീവനക്കാര്‍ക്ക്