സൗദിയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ തുടർച്ചയായ നാലാം ദിവസവും വർധന

By Web Team  |  First Published Jul 18, 2020, 12:10 AM IST

സൗദിയിൽ കൊവിഡിൽ നിന്ന് മുക്തി ലഭിക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ നാലാം ദിവസവും വർധന


റിയാദ്: സൗദിയിൽ കൊവിഡിൽ നിന്ന് മുക്തി ലഭിക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ നാലാം ദിവസവും വർധന. ഇന്ന് രോഗം ഭേദമായത് 3,539 പേർക്ക്. രോഗം സ്ഥിരീകരിച്ചത് 2,613 പേർക്ക്. കഴിഞ്ഞ നാലു ദിവസമായി തുടർച്ചയായി രോഗമുക്തി ലഭിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യ മന്ത്രാലയത്തിനു ഏറെ ആത്മവിശ്വാസം നൽകുന്നതാണ്.

സൗദിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 77.7 ശതമാനം ആളുകൾക്കും രോഗമുക്തി ലഭിച്ചു. ഇന്ന് രോഗം ഭേദമായത് 3,539 പേർക്കാണ്. ഇതോടെ രാജ്യത്തു രോഗമുക്തിലഭിച്ചവരുടെ എണ്ണം 191,161 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest Videos

അതേസമയം ഇന്ന് 2,613 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 245,851 ആയി. കൊവിഡ് ബാധിച്ച് ഇന്ന് സൗദിയിൽ മരിച്ചത് 37 പേരാണ്. ഇതോടെ മരണസംഖ്യ 2,407 ആയി. നിലവിൽ കോവിഡ് ബാധിച്ച 52,283 പേര് ചികിത്സയിലുണ്ട്.

click me!