സൗദി അറേബ്യയിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു

By Web Team  |  First Published Jun 7, 2020, 7:03 PM IST

പുതിയതായി രോഗവിമുക്തി നേടിയത് 1026 പേർ മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 72817 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28385 ആയി ഉയർന്നു. 


റിയാദ്: സൗദി അറേബ്യയിൽ ഒരു ലക്ഷത്തിലേറെയായി ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,01,914 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3045 പേർക്കാണ് ഇന്ന് പരിശോധഫലം പോസിറ്റീവായത്. ഇന്ന് 36 പേര്‍ മരിക്കുകയും ചെയ്തു. ആകെ മരണ സംഖ്യ 712 ആയി. 

പുതിയതായി രോഗവിമുക്തി നേടിയത് 1026 പേർ മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 72817 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28385 ആയി ഉയർന്നു. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണവും ഉയർന്നു, 1564. മക്ക, ജിദ്ദ, റിയാദ്, മദീന, ദമ്മാം, ഹുഫൂഫ്, തബൂക്ക് എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. 

Latest Videos

പുതിയ രോഗികൾ: റിയാദ് 717, മക്ക 623, ജിദ്ദ 351, ദമ്മാം 257, ഹുഫൂഫ് 132, ഖത്വീഫ് 120, മദീന 110, ത്വാഇഫ് 95, അൽഖോബാർ 62, ജുബൈൽ 60, അൽമുബറസ് 34, ദഹ്റാൻ 31, ഹഫർ അൽബാത്വിൻ 27, ജീസാൻ 27, ദറഇയ 27, റാസതനൂറ 26, ഖമസ് മുശൈത് 22, യാംബു 20, സഫ്വ 19, അൽഅയൂൻ 18, നജ്റാൻ 18, ബുറൈദ 16, അറാർ 16, അൽ-ജഫർ 15, മുസാഹ്മിയ 13, വാദി അൽദവാസിർ 13, സബ്യ 11, തബൂക്ക് 11, ബീഷ 10, അൽഖർജ് 10, ബേഷ് 9, മഹദ് അൽദഹബ് 8, ഹുത്ത ബനീ തമീം 8, അല്ലൈത് 6, ഖിയ 4, അബഹ 4, അൽമജാരിദ 4, നാരിയ 4, അൽദർബ് 4, വാദി അൽഫറഅ 3, റാനിയ 3, അഹദ് റുഫൈദ 3, തബാല 3, സൽവ 3, അൽഅയ്ദാബി 3, അൽകാമിൽ 3, ഖുലൈസ് 3, അൽഖുവയ്യ 3, സുലൈയിൽ 3, അൽബാഹ 2, അൽമഹാനി 2, അൽമദ്ദ 2, അൽബഷായർ 2, അഹദ് അൽമസറ 2, ദവാദ്മി 2, മജ്മഅ 2, ദുർമ 2, ഹുറൈംല 2, ശഖ്റ 2, അൽഹമന 1, ബുഖൈരിയ 1, അൽറാസ് 1, ഖസയ്ബ 1, അൽഖൂസ് 1, മുസൈലിഫ് 1, അൽമുവയ്യ 1, ഉമ്മു അൽദൂം 1, അൽനമാസ് 1, മഹായിൽ 1, തത്ലീത് 1, അബ്ഖൈഖ് 1, ഖുറയാത് അൽ ഉൗല 1, അൽഅർദ 1, അൽദായർ 1, സാംത 1, അദം 1, ഹബോണ 1, ഖുബാഷ് 1, ശറൂറ 1, യാദമ 1, റഫ്ഹ 1, തുറൈഫ് 1, അഫീഫ് 1, ബിജാദിയ 1, അൽദിലം 1, ഹരീഖ് 1, അൽറയീൻ 1, റൂമ 1, റുവൈദ അൽഅർദ 1, തുമൈർ 1, താദിഖ് 1, ദുബ 1.  

click me!