ലോകത്ത് ആകെമാനം 48 ശതമാനം പേരാണ് കൊവിഡ് മുക്തരാകുന്നത്. എന്നാല്‍ യുഎഇയില്‍ 55 ശതമാനം പേര്‍ കൊവിഡ് മുക്തരായി.
അബുദാബി: കൊവിഡ് 19നെതിയുള്ള പോരാട്ടം ശക്തമാക്കി യുഎഇ. 24 മണിക്കൂറിനിടെ 52,996 കൊവിഡ് പരിശോധനകള്‍ നടത്തിയതോടെ 25 ലക്ഷം ആളുകളെയാണ് രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
രോഗബാധിതരില്‍ 55 ശതമാനം പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗമുക്തി നേടുന്നവരുടെ ആഗോള ശരാശരിയെക്കാള്‍ കൂടുതലാണ് യുഎഇയില്‍ രോഗമുക്തി നേടുന്ന ആളുകളെന്ന് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആകമാനം 48 ശതമാനം പേരാണ് കൊവിഡ് മുക്തരാകുന്നത്. എന്നാല്‍ യുഎഇയില്‍ 55 ശതമാനം പേര്‍ കൊവിഡ് മുക്തരായി.
undefined
ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയും വ്യക്തിശുചിത്വം പാലിച്ചും ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും കഴിയണമെന്ന് യുഎഇയിലെ ജനങ്ങളോട് ആരോഗ്യ വിഭാഗം വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു. നിലവില്‍ 16,932 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞ് വരികയാണ്.