ഒമാനിൽ നിന്നും നാടണഞ്ഞത് അര ലക്ഷത്തിലധികം പ്രവാസികൾ

By Web Team  |  First Published Jul 30, 2020, 7:43 PM IST

17,130 മുതിർന്നവരും 272  കുട്ടികളുമാണ് വന്ദേ ഭാരത് വിമാനങ്ങളില്‍ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത്‌. ഇതിനുപുറമെ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ 203 ചാർട്ടേർഡ് വിമാനങ്ങളും  പ്രവാസികളുമായി  നാട്ടിലേക്ക് മടങ്ങി. 


മസ്‍കത്ത്: വന്ദേ ഭാരത് മിഷനിൽ ഒമാനിൽ നിന്നും നൂറ് വിമാനങ്ങൾ സര്‍വീസ് നടത്തിയതായി മസ്‍കത്തിലെ  ഇന്ത്യൻ എംബസി അറിയിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ അന്‍പതിനായിരത്തിലധികം പ്രവാസികളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. അതേസമയം ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് 19 സര്‍വീസുകളുണ്ടാകും. 

17,130 മുതിർന്നവരും 272  കുട്ടികളുമാണ് വന്ദേ ഭാരത് വിമാനങ്ങളില്‍ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത്‌. ഇതിനുപുറമെ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ 203 ചാർട്ടേർഡ് വിമാനങ്ങളും  പ്രവാസികളുമായി  നാട്ടിലേക്ക് മടങ്ങി. 36,000ല്‍ അധികം പ്രവാസികളാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വന്തം നാടുകളിലെത്തിയത്. ആകെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 53,000ല്‍ അധികം പ്രവാസികളാണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുള്ളത്.

Latest Videos

വന്ദേ ഭാരത് അഞ്ചാം ഘട്ട സർവീസുകൾ ഓഗസ്റ്റ് ആറ്  മുതൽ ആരംഭിക്കും. 19 സർവീസുകളാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ഇതിൽ  എട്ട് സർവീസുകൾ കേരളത്തിലേക്കുള്ളതാണ്. ഓഗസ്റ്റ് 15 വരെയുള്ള സര്‍വീസുകളാണ് നിലവില്‍ എംബസി പ്രഖ്യാപിച്ചിരിക്കുന്നത്. 

click me!