54865 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2283 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 1500 കടന്നു. ശനിയാഴ്ച 37 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1511 ആയി. 3927 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 178504 ആയി. 24 മണിക്കൂറിനിടെ 1657 പേർ സുഖം പ്രാപിച്ചു.
ആകെ രോഗമുക്തരുടെ എണ്ണം 122128 ആയി. 54865 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2283 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ്-, മക്ക, ജിദ്ദ, ദമ്മാം, ത്വാഇഫ്, ഹുഫൂഫ്, ഖത്വീഫ്, അൽമുബറസ്, തബൂക്ക്, ഹുറൈംല എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
പുതിയ രോഗികൾ: ഹുഫൂഫ് 535, മക്ക 408, ദമ്മാം 399, അബഹ 234, ഖമീസ് മുശൈത് 209, ത്വാഇഫ് 203, റിയാദ് 181, ജിദ്ദ 171, ഖത്വീഫ് 160, മദീന 130, അൽഖോബാർ 108, മഹായിൽ 80, ഹാഇൽ 79, ബുറൈദ 77, ജുബൈൽ 61, നജ്റാൻ 46, തബൂക്ക് 42, സബ്യ 35, അൽമുബറസ് 33, അൽനമാസ് 33, ദഹ്റാൻ 29, സഫ്വ 29, ഹഫർ അൽബാത്വിൻ 28, അൽജഫർ 27, അൽഹർജ 23, അബ്ഖൈഖ് 22, അൽഅയൂൻ 21, അൽറസ് 21, ഉനൈസ 20, സാംത 20, ശറൂറ 20, ബീഷ 19, ജീസാൻ 16, വാദി ദവാസിർ 16, അൽമദ്ദ 14, ഖുറയാത് അൽഉൗല 14, അൽമൻദഖ് 13, മിദ്നബ് 13, റാസതനൂറ 13, അൽദർബ് 13, ബേയ്ഷ് 13, വാദി ബിൻ ഹഷ്ബൽ 12, അബൂഅരീഷ് 12, യാംബു 10, റിയാദ് അൽഖബ്റ 10, അൽമജാരിദ 10, അഹദ് അൽറുഫൈദ 9, അൽബഷായർ 9, റാനിയ 8, സബ്ത് അൽഅലായ 8, റാബിഗ് 8, താദിഖ് 8, സകാക 7, ബുഖൈരിയ 7, അൽഖുർമ 7, റിജാൽ അൽമ 7, തബാല 7, ഖുലൈസ് 7, വാദി അൽഫറഅ 6, ഖിയ 6, സാജർ 6, മഹദ് അൽദഹബ് 5, അൽബദാഇ 5, അൽസഹൻ 5, സാറാത് അബീദ 5, തത്ലീത് 5, അൽബാഹ 4, ദൂമത് അൽജൻഡൽ 4, ബലാസ്മർ 4, നാരിയ 4, ഉറൈറ 4, അൽഖൈസൂമ 4, അൽഖുറ 3, ബൽജുറഷി 3, തബർജൽ 3, അൽഉല 3, അയൂൻ അൽജുവ 3, അൽമുവയ്യ 3, അൽഅയ്ദാബി 3, ഹബോണ 3, അൽഉവൈഖല 3, അറാർ 3, റൂമ 3, റുവൈദ അൽഅർദ 3, ഖിൽവ 2, അൽഖഹ്മ 2, ദഹ്റാൻ അൽജനൂബ് 2, മുലൈജ 2, സയ്ഹാത് 2, അൽമുവസം 2, അഹദ് അൽമസ്റഅ 2, അൽകാമിൽ 2, ഖുബാഷ് 2, വുതെലാൻ 2, അൽഹനാഖിയ 2, അൽഅസിയ 2, അൽനബാനിയ 2, ദറഇയ 2, ഖുൻഫുദ 2, അൽമുസൈലിഫ് 1, തുറൈബാൻ 1, അൽമഹാനി 1, തുർബ 1, തനൂമ 1, അൽഖഫ്ജി 1, അൽബത്ഹ 1, അൽഗസല 1, അൽഷംലി 1, അൽഷനൻ 1, അൽഅർദ 1, തുവാൽ 1, താർ 1, ത്വരീഫ് 1, ദുബ 1, മനാഫത് അൽഹദീദ 1, അൽമഖ്വ 1, അൽഹമന 1, അൽഅയ്സ് 1, ഖൈബർ 1.