വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 27 വിമാന സർവീസുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിനു പുറമെ, കഴിഞ്ഞ ദിവസം 20 അധിക സർവീസുകള്‍ കൂടി ഉൾപെടുത്തി.
മസ്‍കത്ത്: ഒമാനിൽ നിന്നും ഇതിനോടകം 37,000 പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങിയതായി മസ്‍കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേ ഭാരത് നാലാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് ഇരുപത് അധിക വിമാന സര്‍വീസുകൾ കൂടി ഉൾപ്പെടുത്തിയതായും എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂലൈ 31 വരെയുള്ള വിമാന സർവീസുകളുടെ വിവരങ്ങളും പ്രഖ്യാപിച്ചു.
വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 27 വിമാന സർവീസുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിനു പുറമെ, കഴിഞ്ഞ ദിവസം 20 അധിക സർവീസുകള്‍ കൂടി ഉൾപെടുത്തി. ഇതോടെ നാലാം ഘട്ടത്തില്‍ 47 സർവീസുകളാണ് ഒമാനിൽ നിന്നുണ്ടാവുക. കേരളത്തിലേക്കുള്ള 18 സർവീസുകൾക്ക് പുറമ ചെന്നൈ, മംഗളൂരു, ഹൈദരബാദ്, മുബൈ, ഡൽഹി, ലക്‌നൗ, ശ്രീനഗർ, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കും മസ്കത്തിൽ നിന്നും സർവീസുകളുണ്ടായിരിക്കും.
വന്ദേ ഭാരത് ദൗത്യത്തിനുകീഴിൽ 77 വിമാന സർവീസുകളിലായി 13,800ഓളം പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്ന്
ഇന്ത്യൻ എംബസി മാധ്യമ വിഭാഗം സെക്രട്ടറി അനുജ് സ്വരൂപ് വ്യക്തമാക്കി. ഇതിനു പുറമെ 130 ചാർട്ടേർഡ് വിമാനങ്ങളിലായി 23,400 പ്രവാസികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.