സൗദി അറേബ്യയിൽ കൂടുതൽ പേർ കൊവിഡ് മുക്തരാവുന്നു

By Web Team  |  First Published May 2, 2021, 11:29 PM IST

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,705 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 1,351 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 


റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ ആളുകൾ കൊവിഡ് രോഗബാധയിൽ നിന്ന് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,120 പേരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. പുതിയതായി 937 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,19,348 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,02,664 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6979 ആയി. 

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,705 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 1,351 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 381, മക്ക 225, കിഴക്കൻ പ്രവിശ്യ 110, അസീർ 47, മദീന 36, അൽഖസീം 30, ജീസാൻ 27, ഹായിൽ 25, തബൂക്ക് 20, നജ്റാൻ 16, വടക്കൻ അതിർത്തി മേഖല 10, അൽബാഹ 8, അൽജൗഫ് 2.
 

Latest Videos

click me!