സൗദി അറേബ്യയിൽ ഇന്നും ആശ്വാസം; കൂടുതൽ പേര്‍ രോഗമുക്തരാവുന്നു

By Web Team  |  First Published Jul 26, 2020, 8:23 PM IST

രാജ്യത്തെ രോഗമുക്തി നിരക്ക് 82.3 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.


റിയാദ്: സൗദി അറേബ്യയിൽ ഇന്നും രോഗമുക്തരുടെ എണ്ണം ഉയർന്നു. 2541 കൊവിഡ് രോഗികളാണ് ഞായറാഴ്ച സുഖം പ്രാപിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 1968 പേർക്കാണ്. ആകെ രോഗമുക്തരുടെ എണ്ണം 2,20,323ഉം രോഗബാധിതരുടെ എണ്ണം 2,66,941ഉം ആയി. 

രാജ്യത്തെ രോഗമുക്തി നിരക്ക് 82.3 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദ് 19, ജിദ്ദ 3, ദമ്മാം 1, ഹുഫൂഫ് 3, ത്വാഇഫ് 1, ജുബൈൽ 3 എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 43,885 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 2120 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഞായറാഴ്ച 57,216 കോവിഡ് ടെസ്റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 3,056,956 ആയി. 

Latest Videos

click me!