ബഹ്റൈനില്‍ മൊബൈല്‍ യൂണിറ്റുകളിലൂടെയുള്ള കൊവിഡ് പരിശോധന ഫലപ്രദമെന്ന് വിലയിരുത്തല്‍

By Web Team  |  First Published Aug 24, 2020, 1:06 PM IST

ജിമ്മുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇങ്ങനെ റാന്‍ഡം പരിശോധനകള്‍ നടത്തുന്നത്. 300 മുതല്‍ 400 വരെ സാമ്പിളുകള്‍ ഇങ്ങനെ ശേഖരിക്കും. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡമനുസരിച്ചുള്ള സംവിധാനങ്ങളാണ് മൊബൈല്‍ യൂണിറ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. 


മനാമ: ബഹ്റൈനില്‍ മൊബൈല്‍ യൂണിറ്റുകള്‍ വഴി ആരോഗ്യ മന്ത്രാലയം നടത്തുന്ന കൊവിഡ് പരിശോധന ഫലപ്രദമെന്ന് വിലയിരുത്തല്‍. ദിവസം 2300ഓളം റാന്‍ഡം ടെസ്റ്റുകളാണ് ഇങ്ങനെ നടത്തുന്നത്. ഓരോ ദിവസവും എട്ട് സ്ഥലങ്ങളില്‍ വരെ ഇങ്ങനെ പരിശോധനകള്‍ നടത്താന്‍ കഴിയുന്നുണ്ടെന്നും മൊബൈല്‍ യൂണിറ്റ് ഓഫീസര്‍ ഡോ. തഹ്‍രീദ് അജൂര്‍ പറഞ്ഞു.

ജിമ്മുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇങ്ങനെ റാന്‍ഡം പരിശോധനകള്‍ നടത്തുന്നത്. 300 മുതല്‍ 400 വരെ സാമ്പിളുകള്‍ ഇങ്ങനെ ശേഖരിക്കും. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡമനുസരിച്ചുള്ള സംവിധാനങ്ങളാണ് മൊബൈല്‍ യൂണിറ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരുടെ സഹായത്തോടെ കൂടുതല്‍ സ്വദേശികളെയും പ്രവാസികളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുന്നുണ്ട്. 

Latest Videos

രാജ്യമെമ്പാടും കൊവിഡ് പരിശോധനകള്‍ വ്യാപകമാക്കുന്നതിനായി ഏപ്രിലില്‍ തന്നെ ഏതാനും പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് ബസുകള്‍ മൊബൈല്‍ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാക്കിയിരുന്നു. പലയിടങ്ങളിലായി നടത്തുന്ന റാന്‍ഡം പരിശോധനകളിലൂടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികളുണ്ടോയെന്ന് കണ്ടെത്താവും. റാന്‍ഡം പരിശോധനയ്ക്ക് വിധേയമാകുന്നവര്‍ക്ക് ആരോഗ്യ ബോധവത്കരണവും നല്‍കുന്നുണ്ട്. പരിശോധനകളില്‍ രോഗം കണ്ടെത്തുന്നവരുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുള്ള ഇന്റഗ്രേറ്റഡ് ട്രീറ്റ്മെന്റ് സെന്ററില്‍ പരിശോധനയ്ക്കായി എത്താന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. 

click me!