ഒമാനിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം; സൈനിക സംഗീത നിശയിൽ സയ്യിദ് തിയാസിൻ ബിൻ ഹൈതം മുഖ്യാതിഥി

By Web Team  |  First Published Nov 9, 2024, 4:09 AM IST

ഒമാനി സൈനിക സംഗീത ബാൻഡുകളും നിരവധി അന്താരാഷ്ട്ര ബാൻഡുകളും സംഗീത നിശയിൽ കലാ പരിപാടികൾ അവതരിപ്പിച്ചു.


മസ്കറ്റ്: ഒമാന്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തലസ്ഥാനമായ മസ്കറ്റിൽ തുടക്കം കുറിച്ചു. ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസിൽ വെച്ച് നടന്ന സൈനിക സംഗീത നിശയിൽ രാജ്യത്തെ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി  സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഒമാനി സൈനിക സംഗീത ബാൻഡുകളും നിരവധി അന്താരാഷ്ട്ര ബാൻഡുകളും സംഗീത നിശയിൽ കലാ പരിപാടികൾ അവതരിപ്പിച്ചു.

റോയൽ ഗാർഡ് ഓഫ് ഒമാൻ, റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഒമാൻ പോലീസ്, റോയൽ കാവൽറി, റോയൽ ക്യാമൽ കോർപ്സ്, സ്കൗട്ട് ബാൻഡ്, ഒമാൻ റോയൽ ആർമിയുടെ ഇൻഫൻട്രി ടീം  എന്നി വിഭാഗങ്ങളുടെ ബാൻഡുകൾ സംഗീത പരിപാടിയിൽ പങ്കെടുത്തു. റോയൽ ഓപ്പറ ഹൗസ്സിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന  സംഗീത നിശയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ബാൻഡുകളും ഇവിടെ പങ്കെടുക്കാനെത്തും. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!