2027ഓടെ ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്
അബുദാബി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നഗരമാകാൻ അബുദാബി ഒരുങ്ങുന്നു. 2027ഓടെ ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 13 ബില്ല്യൺ ദിർഹമാണ് അബുദാബി ഭരണകൂടം നിക്ഷേപിച്ചിരിക്കുന്നത്. ഗവൺമെന്റ് സേവനങ്ങൾ, സാമ്പത്തിക വളർച്ച, സാമൂഹിക പരിണാമം എന്നിവയിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഡിജിറ്റൽ സ്ട്രാറ്റജി 2025-27 എന്ന ദൗത്യം ലക്ഷ്യം വെക്കുന്നത്. സർക്കാർ പ്രക്രിയകളിൽ 100 ശതമാനം ഓട്ടോമേഷൻ കൈവരിക്കുന്നതിലും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലുമാണ് ഈ പദ്ധതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
'എഐ ഫോർ ഓൾ' പ്രോഗ്രാമിന് കീഴിൽ എഐ പരിശീലനത്തിലൂടെ പൗര ശാക്തീകരണത്തിന് ഊന്നൽ നൽകുന്നതിനൊപ്പം സർക്കാർ സേവനങ്ങളിൽ 200ലധികം എഐ അധിഷ്ഠിത പരിഹാരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. 2027 ആകുമ്പോഴേക്കും അബുദാബിയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 24 ബില്യൺ ദിർഹത്തിലധികം സംഭാവന നൽകാനും സ്വദേശിവൽക്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന 5,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. കൂടാതെ, പ്രവചനാത്മകമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 80% വേഗത്തിലുള്ള സേവന വിതരണം പ്രാപ്തമാക്കും, ഇത് സർക്കാർ സേവനങ്ങൾ നൽകുന്ന രീതിയിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ ഭാവിയിലേക്കുള്ള ഒരു ദർശനാത്മക രൂപരേഖയായാണ് ഈ പദ്ധതിയെ നോക്കിക്കാണുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതിലൂടെ പൂർണമായ എഐ അധിഷ്ഠിത നഗരമാകാൻ അബുദാബി ഒരുങ്ങുകയാണ്.
read more: ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് സൗദിയിൽ, പ്രതിദിനം 15,000ത്തിലധികം പേർക്ക് സേവനം