പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു

ഡ്രൈവറായി ജോലി ചെയ്യുന്ന പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. 

malayali expat died in saudi arabia

റിയാദ്: ജിദ്ദയിലെ ബവാദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പെരിന്തൽമണ്ണ മണ്ണാർമല പള്ളി പടിയിൽ സ്വദേശി കൊടക്കാട്ടുതൊടി ആലിയുടെ മകൻ ബഷീർ (50) ജിദ്ദയിലെ ബവാദി ബദറുദ്ധീൻ ആശുപത്രിയിൽ നിര്യാതനായി. മുപ്പതു വർഷമായി സൗദിയിൽ പ്രവാസിയാണ്. 

മയ്യിത്ത് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവു ചെയ്യും. സഹായത്തിനായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് കൂടെയുണ്ട്. ഭാര്യ: സമീറ പുത്തൻ പീടിയേക്കൽ (കക്കൂത്ത്) മക്കൾ: ഫസൽ ബാസിൽ,ബാസില മോൾ, നദ ഫാത്തിമ. മാതാവ് ആക്കാട്ട് പാത്തുമ്മ ഇമ്മു, മരുമകൻ: ഹർഷൽ പാതാരി (ചാത്തോലിക്കുണ്ട്) സഹോദരങ്ങൾ: പരേതനായ ഹംസ, അബ്ദുന്നാസർ (ജിദ്ദ).

Latest Videos

Read Also -  ഉംറ നി‍ർവഹിച്ച് മടങ്ങുമ്പോൾ അസുഖബാധിതയായി, ചികിത്സയിലിരുന്ന മലയാളി തീർത്ഥാടക മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!