വര്‍ഷമിത്രയും കഴിഞ്ഞിട്ടും ഒരു കളങ്കവുമില്ലാതെ എന്നെ സ്‌നേഹിക്കുന്ന, എന്‍റെ ഇഷ്ടങ്ങളെ ബഹുമാനിക്കുന്ന ആ പ്രിയ കൂട്ടുകാരിയെക്കുറിച്ചല്ലാതെ മറ്റാരെ കുറിച്ചാണ് ഞാന്‍ ഇവിടെ കോറിയിടേണ്ടത്?
'എന്‍റെ ജീവിതത്തിലെ സ്ത്രീ' സല്‍മ അനീസ ബാബു എഴുതുന്നു.
കുറച്ച് ദിവസം കഴിഞ്ഞ് ആ സുഹൃത്ത് എന്നെ വിളിച്ചു, 'സല്‍മ ക്ഷമിക്കണം, പുസ്തകം കൊണ്ടുവരാനായില്ല. കാരണം, ഞാന്‍ പോന്നു കഴിഞ്ഞാണ് അതവിടെ കിട്ടിയത്. പിന്നെ ഒരു കാര്യം കൂടി, ആ പുസ്തകത്തില്‍ ഒരു കത്ത് ഉണ്ടായിരുന്നുവെന്ന് പറയുന്നു. കൂടെ കൊറേ കട്ടിങ്ങുകളും. നിന്‍റെ കാമുകന്‍ ആണോ ഇത് അയച്ചത്?'
സ്‌കൂള്‍ കാലത്ത് തുടങ്ങിയതാണ് ഷബ്‌നയുമായുള്ള സൗഹൃദം. അന്ന് മാഷിന്‍റെ തല്ലു കൊള്ളുമ്പോഴും ടീച്ചറുടെ മാവില്‍ കല്ലെറിയുമ്പോഴും ഞങ്ങള്‍ ഇതേ പോലെ ഒന്നായിരുന്നു.
ടെക്‌നോളജി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഈ കാലത്തും എന്തുകൊണ്ടാണ് കത്തുകള്‍ എഴുതുന്നതെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. പക്ഷേ, കത്തുകള്‍ എഴുതാന്‍ ഷബ്‌നയെ പോലൊരു കൂട്ടുകാരി ഉള്ളപ്പോള്‍, കത്തുകളേക്കാള്‍ നമ്മുടെ ഉള്ളു പകര്‍ത്താന്‍ മറ്റൊന്നിനുമാവില്ല എന്നതാണ് എന്‍റെ അനുഭവം.
ഇംഗ്ലണ്ടിലെ വിരസമായ ജീവിതത്തില്‍ പലപ്പോഴും ഉറ്റു നോക്കുന്നത് ഭൂതകാലക്കുളിരിനെയാണ്. ഇംഗ്ലണ്ടില്‍ എത്തി അഞ്ച് മാസം പിന്നിട്ടിട്ടും പുതിയ കത്തുകള്‍ ഒന്നും വരാത്തതില്‍ ഷബ്‌നയോട് ഒരിക്കല്‍ പരിഭവം പറയുകയുണ്ടായി. അങ്ങനെയാണ് ആ സംഭവത്തിന്‍റെ തുടക്കം. എനിക്ക് വേണ്ടപ്പെട്ട ഒരു പുസ്തകം ഇവിടേക്ക് വരുന്ന ഒരു സുഹൃത്തിന്‍റെ കയ്യില്‍ കൊടുത്തയക്കാന്‍ ഞാന്‍ അവളോട് പറഞ്ഞു. കൂട്ടത്തില്‍ ഒരു കത്ത് കൊടുത്തയക്കാനും. കത്ത് അയക്കാന്‍ സൗകര്യമില്ലെന്ന ഭാവേന അവള്‍ തള്ളി. പുസ്തകം ആലോചിക്കാമെന്നും.
കുറച്ച് ദിവസം കഴിഞ്ഞ് ആ സുഹൃത്ത് എന്നെ വിളിച്ചു, 'സല്‍മ ക്ഷമിക്കണം, പുസ്തകം കൊണ്ടുവരാനായില്ല. കാരണം, ഞാന്‍ പോന്നു കഴിഞ്ഞാണ് അതവിടെ കിട്ടിയത്. പിന്നെ ഒരു കാര്യം കൂടി, ആ പുസ്തകത്തില്‍ ഒരു കത്ത് ഉണ്ടായിരുന്നുവെന്ന് പറയുന്നു. കൂടെ കൊറേ കട്ടിങ്ങുകളും. നിന്‍റെ കാമുകന്‍ ആണോ ഇത് അയച്ചത്?'
ഞാന്‍ ഒരു നിമിഷത്തേക്ക് മൗനം പാലിച്ചു. എന്താണ് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.
എന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി - എന്‍റെ ഹൃദയത്തിന്‍റെ പാതി - എനിക്കായ് അയച്ച സ്‌നേഹ സമ്മാനമാണ് അതെന്ന് ഞാന്‍ അവനോട് പറഞ്ഞില്ല. ആ സംഭവം അവിടെ അവസാനിച്ചു.
പറഞ്ഞു വന്നത് മറ്റൊന്നുമല്ല, വര്‍ഷമിത്രയും കഴിഞ്ഞിട്ടും ഒരു കളങ്കവുമില്ലാതെ എന്നെ സ്‌നേഹിക്കുന്ന, എന്‍റെ ഇഷ്ടങ്ങളെ ബഹുമാനിക്കുന്ന ആ പ്രിയ കൂട്ടുകാരിയെക്കുറിച്ചല്ലാതെ മറ്റാരെ കുറിച്ചാണ് ഞാന്‍ ഇവിടെ കോറിയിടേണ്ടത്?
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ കടമെടുത്തു പറയുകയാണെങ്കില്‍:
'നിന്‍റെ നന്ദന വൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്‍റെ കൊമ്പില്‍
വരും ജന്മത്തിലെങ്കിലും ശൗരേ
ഒരു പൂവായി വിരിയുവാന്‍ കഴിഞ്ഞുവെങ്കില്‍
നിന്‍റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞെങ്കില്‍...'
എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം