വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലയാളി സൗദിയിൽ നിര്യാതനായി

പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലയാളി സൗദിയിലെ ദമ്മാമില്‍ മരിച്ചു. 

malayali businessman died in saudi arabia

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ത്യശൂർ മല്ലപ്പള്ളി കൊടകര മൂന്നുമുറി അപ്പൻ മേനോൻ (52) ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ നിര്യാതനായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിസിനസ് ആവശ്യാർത്ഥം ചൈനയിൽ ആയിരുന്ന അദ്ദേഹം രണ്ടുദിവസം മുമ്പാണ് ദമ്മാമിയിൽ തിരിച്ചെത്തിയത്.

രാവിലെ വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ദമ്മാം അൽ മന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദമ്മാമിലുള്ള അപ്പൻ മേനോൻ വ്യവസായ മേഖലയിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തി വരികയായിരുന്നു. നിതാഖത്, കോവിഡ് കാലത്ത് നിരവധി പേർക്ക് പലതരത്തിലുള്ള സഹായ സഹകരണങ്ങൾ ചെയ്തിരുന്നു. സാമൂഹിക പ്രവർത്തനത്തിൽ മുൻപന്തിയിലുണ്ടായിരുന്ന അപ്പൻ മേനോൻ വലിയൊരു സുഹൃത് വലയത്തിനുടമയായിരുന്നു. ഭാര്യ: രാജശ്രീ. മക്കൾ: കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Latest Videos

Read Also - തൊഴിൽ വിസയിലെത്തി, നിയമകുരുക്കുകൾ മൂലം പിന്നീട് നാട് കണ്ടിട്ടില്ല; 28 വർഷത്തിന് ശേഷം മടക്കം ചേതനയറ്റ ശരീരമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!