'ഗാന്ധി ചെയ്തത് പോലെ ഞാനും ചെയ്യുന്നു'; സഭയില്‍ വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഒവൈസി

ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. 10 ഭേദഗതികൾ അംഗീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു


ദില്ലി: ലോക്സഭയിൽ വഖഫ് ബിൽ ചർച്ചക്കിടെ ബിൽ കീറിക്കളഞ്ഞ് എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി.  വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.  ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വെള്ളക്കാർക്ക് അനുകൂലമായ ബിൽ കീറിയെറിഞ്ഞായിരുന്നു ​ഗാന്ധിയുടെ സമരം.

ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. 10 ഭേദഗതികൾ അംഗീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ആരംഭിച്ച മാരത്തൺ ചർച്ചയുടെ അവസാനത്തിലാണ് ഒവൈസി സംസാരിച്ചത്. പ്രതിപക്ഷം ബില്ലിനെതിരെ അണിനിരന്നു. 

Latest Videos

ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതം ആചരിക്കാനുള്ള മൗലികാവകാശത്തെയും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14 ഉം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന ആർട്ടിക്കിൾ 15 ഉം ലംഘിക്കുന്നുവെന്നുമാണ് പ്രതിപക്ഷം വാദിച്ചത്. വഖഫ് ഭേദഗതി ബിൽ അപകടകരവും ഭിന്നിപ്പിക്കുന്നതുമായ നിയമമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വാദിച്ചു.

tags
click me!