ഓഗസ്റ്റ് ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കുവൈത്ത്

By Web Team  |  First Published Jun 29, 2020, 10:59 PM IST

കൊവിഡ് ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ്  നിർത്തിവച്ച ആദ്യ ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. നിലവിൽ സ്വന്തം പൗരന്മാരെ കൊണ്ടുപോകാൻ അതാത് രാജ്യങ്ങൾ ഏർപ്പെടുത്തിയ വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളുമാണ് കുവൈത്തിൽ നിന്ന് സർവ്വീസ് നടത്തുന്നത്.


കുവൈത്ത് സിറ്റി: കൊവിഡ് മൂലം നിർത്തിവച്ചിരുന്ന കൊമേഴ്സൽ വിമാനസർവ്വീസ് ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് പുനരാരംഭിക്കും. കുവൈത്ത് മന്ത്രിസഭ ഇതിന് അംഗീകാരം നൽകി. 30 ശതമാനം സർവ്വീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. അതേസമയം കുവൈത്തിൽ 582 പേർക്ക്​ കൂടി പുതിയതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 45,524 ആയി. 

കൊവിഡ് ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ്  നിർത്തിവച്ച ആദ്യ ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. നിലവിൽ സ്വന്തം പൗരന്മാരെ കൊണ്ടുപോകാൻ അതാത് രാജ്യങ്ങൾ ഏർപ്പെടുത്തിയ വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളുമാണ് കുവൈത്തിൽ നിന്ന് സർവ്വീസ് നടത്തുന്നത്. അതിനിടെയാണ് കൊമേഴ്ഷ്യൽ വിമാനസർവ്വീസ് പുനരാരംഭിക്കാൻ മന്ത്രി സഭ അനുമതി നൽകിയത്. ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് ഘട്ടങ്ങളിലായി മുഴുവൻ സർവ്വീസും തുടങ്ങും. 

Latest Videos

എന്നാൽ കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമേ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിക്കാനാകൂ. അനുമതി ലഭിച്ചാൽ അവധിക്ക് നാട്ടിൽ പോയവർക്ക് തിരിച്ച് വരാനാകും. അതിനിടെ 319 കുവൈത്ത് സ്വദേശികൾക്കും 263 വിദേശികൾക്കും പുതിയതായി കൊവിഡ്​ സ്ഥിരീകരിച്ചു. പുതുതായി 819 പേർ ഉൾപ്പെടെ 36,313 പേർ ആകെ  രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ്​ മരണം 350 ആയി ഉയർന്നു. ചികത്സയിലുള്ള 8861 പേരില്‍ 145 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

click me!