കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,664 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ719 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ 156 ഇന്ത്യക്കാരുൾപ്പെടെ 719 പേർക്ക് പുതിയതായി കൊവിഡ് ബാധിച്ചു. ഇന്ന് എട്ട് പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 220 ആയി. അതേസമയം ചൂട് കൂടിയതിനാൽ കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലിക്കുള്ള വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,664 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ719 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 27,762 ആയി. പുതിയ രോഗികളിൽ 156 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8ത446 ആയി. എട്ട് പേരാണ് കുവൈത്തിൽ പുതുതായി കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. രോഗമുക്തിയുടെ കാര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വർധനവാണ് ഉണ്ടായത്. പുതിയതായി 1513 പേർ രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 12899 ആയി. നിലവിൽ 14643 പേരാണ് ചികിത്സയിലുള്ളത്.
അതേ സമയം ചൂട് കനത്തതിനാൽ കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലിക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.