കുവൈത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി പതിനൊന്ന് ഈദ് ഗാഹുകളാണ് കുവൈത്ത് കേരള ഇസ്ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ കുവൈത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി പതിനൊന്ന് ഈദ് ഗാഹുകൾ സംഘടിപ്പിച്ചു.
അബ്ബാസിയ്യ ഇന്റഗ്രിറ്റെഡ് സ്‌കൂളിന് പിൻവശം, അൽ ജാബിർ സ്‌കൂളിന് സമീപത്തുള്ള ഗ്രൗണ്ടിൽ പി.എൻ . അബ്ദുൽ ലത്തീഫ് മദനി, ഫർവാനിയ ബ്ലോക്ക് ആറിലെ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ സമീർ അലി ഏകരൂൽ, സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് നിംഷിനു സമീപത്തുള്ള ഗ്രൗണ്ടിൽ പി.എൻ.അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, മംഗഫ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ സിദ്ധീഖ് ഫാറൂഖി, ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ ഷഫീഖ് മോങ്ങം, ഖൈത്താൻ ഹയാ ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ ഷബീർ സലഫി, റിഗായ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ മുസ്തഫ സഖാഫി, മെഹ്ബൂല മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള രിസാല സ്‌കൂൾ ഗ്രൗണ്ടിൽ കെ.സി .മുഹമ്മദ് നജീബ്, ഹവല്ലി പാർക്കിന് മുൻവശമുള്ള ഗ്രൗണ്ടിൽ അബ്ദുറഹ്മാൻ തങ്ങൾ, ജഹറ ബൈറൂത്തി ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ മുഹമ്മദ് അഷ്‌റഫ് ഏകരൂൽ, ഷർഖ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ സൈദലവി സുല്ലമി എന്നിവർ ഈദ് നമസ്‌കാരത്തിനും, ശേഷമുള്ള ഈദ് പ്രഭാഷണത്തിനും നേതൃത്വം നൽകി. രാവിലെ 5.56 നാണ് ഈദ് ഗാഹുകൾ ആരംഭിച്ചത്. എല്ലാ ഈദ് ഗാഹിലും സ്ത്രീകൾക്ക് സൗകര്യം ഒരുക്കിയിരുന്നു.
Read Also - ചെറിയ പെരുന്നാൾ നിറവിൽ വിവിധ ഗൾഫ് രാജ്യങ്ങൾ, നാടെങ്ങും പ്രാര്‍ത്ഥനയും ആഘോഷങ്ങളും; ഒമാനിൽ ഈദുൽ ഫിത്ര്‍ നാളെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം