കുവൈത്ത് ഭൂകമ്പങ്ങളിൽ നിന്ന് മുക്തമല്ല, തയ്യാറെടുപ്പ് പ്രധാനമാണെന്ന് വിദഗ്ധൻ

ഭൂകമ്പങ്ങളിൽ നിന്ന് കുവൈത്ത് മുക്തമല്ലെന്നും തയ്യാറെടുപ്പ് ആവശ്യമാണെന്നും സീസ്മോളജിസ്റ്റ് ഡോ. ഫെറിയൽ ബുർബായി പറഞ്ഞു.


കുവൈത്ത് സിറ്റി: കുവൈത്ത് ഭൂകമ്പങ്ങളിൽ നിന്ന് മുക്തമല്ലെന്നും തയ്യാറെടുപ്പ് പ്രധാനമാണെന്നും വിദഗ്ധര്‍. മാർച്ച് 31ന് രാത്രി 11:42ന് സൗദി അറേബ്യയുടെ കിഴക്കൻ ഭാഗത്ത് കുവൈത്തിൽ നിന്ന് 250 കിലോമീറ്റർ അകലെ ഉണ്ടായ ഭൂകമ്പം, തെക്കൻ അറേബ്യൻ ഗൾഫ് മേഖലയിൽ അടുത്തടുത്തായി ഒരേ ശക്തിയിൽ (റിക്ടർ സ്കെയിലിൽ 4) ഉണ്ടായ മൂന്നാമത്തെ ഭൂകമ്പമാണെന്ന് സീസ്മോളജിസ്റ്റ് ഡോ. ഫെറിയൽ ബുർബായി പറഞ്ഞു. ഏറ്റവും പുതിയ ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിൽ, 100 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം ഒമ്പത് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്നും ബുർബായി വെളിപ്പെടുത്തി.

റിക്ടർ സ്കെയിലിൽ ഭൂകമ്പത്തിന്റെ തീവ്രത 4.5 കവിയുമ്പോൾ സാധാരണയായി നാശനഷ്ടങ്ങൾ സംഭവിക്കാറുണ്ടെന്നും ഇത് ഏകദേശം 345 ബില്യൺ ജൂളുകൾക്ക് തുല്യമാണെന്നും, ഏകദേശം 84 ടൺ ടിഎൻടിയുടെ സ്ഫോടക ശേഷിക്ക് തുല്യമോ അല്ലെങ്കിൽ ഹിരോഷിമയിൽ വർഷിച്ച ആണവ ബോംബിന്റെ ഊർജ്ജത്തിന്റെ 0.006 മടങ്ങോ ആണെന്നും ബുർബായി വിശദീകരിച്ചു. കുവൈത്തിൽ ഇത്തരം ഭൂകമ്പങ്ങൾക്ക് ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും കുവൈത്തിലെ നിരീക്ഷണ ഉപകരണങ്ങൾക്ക് അവ കണ്ടെത്താൻ കഴിയുമോ എന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ, പ്രവചനം അസാധ്യമാണെന്നും എന്നാൽ സംഭവിക്കുമ്പോൾ അപകടസാധ്യതകൾ കുറയ്ക്കാൻ സാധിക്കുമെന്നും ബുർബായി കൂട്ടിച്ചേര്‍ത്തു.

Latest Videos

ഈ 12 നിയമലംഘനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും, കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!