മാർച്ച് 28ന് നടന്ന പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വാകത്താനം അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാർച്ച് 28ന് നടന്ന പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി മനോജ് മാത്യു, വൈസ് പ്രസിഡന്റ് ആൻഡ്രൂസ് കുര്യൻ, ജനറൽ സെക്രട്ടറി ജസ്റ്റിൻ വർഗീസ്, ജോയിന്റ് സെക്രട്ടറി ആൽഫി അലക്സ്, ട്രഷറർ ടോം ജോസ്, ആർട്സ് സെക്രട്ടറി ലിജു കുര്യാക്കോസ്, ഓഡിറ്റർ സാബു ഏലിയാസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജേക്കബ് മാത്യു, രാരി വർഗീസ്, ബിജു ആൻഡ്രൂസ്, ഷിബു വർഗീസ്, സാം നൈനാൻ, റിനോ എബ്രഹാം, അജയ് മാത്യു, ജിറ്റു മോൻ മാത്യു, ഡിപ്പിൻ സ്കറിയ, അനൂപ് മാത്യു, ശ്രീജിത്ത് രാജൻ, ജിനു കുര്യൻ, ഗിരീഷ് നായർ, ടിറ്റു ആൻഡ്രൂസ് എന്നിവരെയും വനിതാ വിങ്ങിന്റെ പ്രതിനിധികളായി ആശാ ബിജു, സൂസൻ ജോഷ്വാ, അൻസു ജിറ്റു, അജിത ആൻഡ്രൂസ്, സിൻസി വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.
read more: കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ട് പറക്കാം, വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്