കുവൈത്തിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ സംഭവം; ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം,അന്വേഷണം ആരംഭിച്ചു

By Web Team  |  First Published Dec 16, 2024, 8:05 AM IST

കുവൈത്തിലെ ബാങ്കിൽ നിന്ന് വായ്പെയുത്ത് തിരിച്ചടയ്ക്കാതെ 1425 മലയാളികള്‍ മുങ്ങിയ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതരിൽ നിന്ന് വിവരം തേടി.


കൊച്ചി: കുവൈത്തിലെ ബാങ്കിൽ നിന്ന് വായ്പെയുത്ത് തിരിച്ചടയ്ക്കാതെ 1425 മലയാളികള്‍ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വായ്പയെടുത്തശേഷം കുവൈത്തിൽ നിന്ന് പോയവരുടെ വിശദാംശങ്ങളാണ് തേടുന്നത്. 700 കോടിയോളം രൂപ വായ്പയെടുത്തശേഷം 1425 മലയാളികൾ കുവൈത്തിൽ നിന്ന് മുങ്ങിയെന്നാണ് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്.

ഇവരുടെ മുഴുവൻ വിശദാംശങ്ങളും വേണമെന്ന് ആഭ്യന്തരമന്ത്രാലയം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു. ചർച്ച ചെയ്തശേഷം മറുപടി നൽകാമെന്ന് ഗൾഫ് ബാങ്ക് ഓഫ് കുവൈത്ത് അധികൃതർ മറുപടി നൽകി. നിലവിൽ രജിസ്റ്റർ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങളും പൊലീസിൽ നിന്ന് കേന്ദ്രസർക്കാർ ശേഖരിച്ചു. അടുത്തയാഴ്ച കേരളത്തിൽ എത്തുന്ന ബാങ്ക് അധികൃതർ കൂടുതൽ പരാതികൾ നൽകും.

Latest Videos

കുവൈത്ത് ബാങ്ക് തട്ടിപ്പ് പ്രതികളുടെ 'സിമ്പിൾ മോഡസ് ഓപ്പറാണ്ടി'; 700 കോടിയുമായി മുങ്ങിയത് വിശ്വാസം നേടിയ ശേഷം

കുവൈത്ത് ലോൺ തട്ടിപ്പ് മലയാളികളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തി, പൊലീസ് നടപടികളിൽ പ്രതീക്ഷ: ബാങ്ക് അധികൃതർ

undefined

 

click me!