കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റത്തിനും വിലക്ക്

By Web Team  |  First Published Jul 20, 2020, 2:57 PM IST

സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള വിസാ മാറ്റം വിലക്കി മാന്‍പവര്‍ അതോറിറ്റി നേരത്തെ ഉത്തരവിറക്കിയിരുന്നു.


കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസാ മാറ്റത്തിനും വിലക്ക്. മാന്‍പവര്‍ അതോറിറ്റി മേധാവി അഹ്മദ് അല്‍ മൂസയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 

സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മര്‍യം അഖീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പലസ്തീന്‍ പൗരന്‍മാര്‍, കുവൈത്തി വനിതകളുടെ വിദേശിയായ ഭര്‍ത്താവും മക്കളും, കുവൈത്ത് പൗരന്‍മാരുടെ വിദേശികളായ ഭാര്യമാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Latest Videos

സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള വിസാ മാറ്റം വിലക്കി മാന്‍പവര്‍ അതോറിറ്റി നേരത്തെ ഉത്തരവിറക്കിയിരുന്നു. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുമാണ് പുതിയ പരിഷ്‌കരണം.
 

click me!