കുവൈത്തില്‍ 688 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Aug 22, 2020, 6:22 PM IST

പുതിയ രോഗികളില്‍ ഏറ്റവുമധികം പേര്‍ അഹ്‍മദിയിലാണ്. ഹവല്ലിയില്‍ 139 പേര്‍ക്കും അല്‍ ജഹ്റയില്‍ 129 പേര്‍ക്കും തലസ്ഥാനത്ത് 119 പേര്‍ക്കും ഫര്‍വാനിയയില്‍ 107 പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 688 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 79,957 ആയി. ചികിത്സയിലായിരുന്ന രണ്ട് പേര്‍ ഇന്ന് മരണപ്പെടുകയും ചെയ്തു. ഇവര്‍ ഉള്‍പ്പെടെ 513 പേരാണ് കുവൈത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

പുതിയ രോഗികളില്‍ ഏറ്റവുമധികം പേര്‍ അഹ്‍മദിയിലാണ്. ഹവല്ലിയില്‍ 139 പേര്‍ക്കും അല്‍ ജഹ്റയില്‍ 129 പേര്‍ക്കും തലസ്ഥാനത്ത് 119 പേര്‍ക്കും ഫര്‍വാനിയയില്‍ 107 പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോള്‍ 7674 കൊവിഡ് രോഗികളാണുള്ളത്. ഇവരില്‍ 97 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Latest Videos

click me!