കൊവിഡ് വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതാവസ്ഥ ഇനിയും നീങ്ങിയിട്ടില്ലാത്തതിനാലും വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളും മുന്‍കരുതലുകളും നിലനില്‍ക്കെത്തന്നെ രോഗം പടരുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു മുന്നറിയിപ്പെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശികളും പ്രവാസികളും ഇപ്പോള്‍ വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൊവിഡ് വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതാവസ്ഥ ഇനിയും നീങ്ങിയിട്ടില്ലാത്തതിനാലും വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളും മുന്‍കരുതലുകളും നിലനില്‍ക്കെത്തന്നെ രോഗം പടരുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു മുന്നറിയിപ്പെന്ന് അധികൃതര്‍ വ്യക്തമാക്കി.
യാത്രകള്‍ വൈറസ് വ്യാപന സാധ്യത കൂട്ടുമെന്നതിനാല്‍ സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ ആരോഗ്യവും പരിഗണിച്ച് യാത്രകള്‍ ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഓഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസ് തുടങ്ങാന്‍ കുവൈത്ത് തീരുമാനിച്ചിട്ടുണ്ടെങ്കിലും ആകെ ശേഷിയുടെ 30 ശതമാനം മാത്രമായിരിക്കും സര്‍വീസുകള്‍.