കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു

By Web Team  |  First Published Aug 13, 2020, 11:31 PM IST

കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുമ്പ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനൊരുങ്ങിയതായിരുന്നു. ഭാര്യ ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടില്ലാത്തതിനാല്‍ അതിനുവേണ്ടി ഒരു വര്‍ഷം കൂടി നില്‍ക്കാമെന്നു തീരുമാനിക്കുകയായിരുന്നു. 


റിയാദ്: മലയാളി കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ബുറൈദയില്‍ മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി തേലേരി ബീരാന്‍ കുട്ടി (55) ആണ് മരിച്ചത്. കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ മൂന്നാഴ്ചയിലധികമായി ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവസാനം ന്യുമോണിയയും പ്രമേഹവും മൂര്‍ച്ഛിച്ചു.  

ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തോടൊപ്പം കൊവിഡ് ബാധിച്ച ഭാര്യയുടെ ചികിത്സ തുടരുകയാണ്. 30 വര്‍ഷമായി പ്രവാസിയായ ബീരാന്‍ കുട്ടി അല്‍വത്വനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു. ബുറൈദ ജാലിയാത്തിന്റെയും കെ.എം.സി.സിയുടെയും പ്രവര്‍ത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി കൂടിയായിരുന്നു. കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുമ്പ് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാനൊരുങ്ങിയതായിരുന്നു. ഭാര്യ ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടില്ലാത്തതിനാല്‍ അതിനുവേണ്ടി ഒരു വര്‍ഷം കൂടി നില്‍ക്കാമെന്നു തീരുമാനിക്കുകയായിരുന്നു. 

Latest Videos

മുഹമ്മദ്, നമ്പീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: ഷാഫി, ഷമീര്‍, സഫീന ജാസ്മിന്‍. മരുമക്കള്‍: റഊഫ് (സൗദി), സഫി പാവണ്ണ. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ബുറൈദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂര്‍ നേതൃത്വം നല്‍കുന്നു.
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
 

click me!