കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

By Web Team  |  First Published Jun 13, 2020, 7:03 PM IST

കൊവിഡിെൻറ എല്ലാ ലക്ഷണങ്ങളും പ്രകടമായിരുന്നു. ശക്തമായ ശ്വാസം മുട്ടും  അനുഭവപ്പെട്ടിരുന്നു. വർഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിൽ കഴിഞ്ഞിരുന്ന സാബിർ പ്ലസ്ടു വരെ റിയാദിലെ സ്കൂളുകളിലാണ് പഠിച്ചത്.


റിയാദ്: കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ (23) ആണ് വെള്ളിയാഴ്ച രാത്രി റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപത്രിയിൽ മരിച്ചത്. റിയാദിൽ പ്രിൻറിങ് പ്രസുമായി ബന്ധപ്പെട്ട്  ജോലി ചെയ്തിരുന്ന സാബിറിന് രണ്ടാഴ്ച മുമ്പാണ് അസുഖം പിടിപെട്ടത്.

കൊവിഡിെൻറ എല്ലാ ലക്ഷണങ്ങളും പ്രകടമായിരുന്നു. ശക്തമായ ശ്വാസം മുട്ടും  അനുഭവപ്പെട്ടിരുന്നു. വർഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിൽ കഴിഞ്ഞിരുന്ന സാബിർ പ്ലസ്ടു വരെ റിയാദിലെ സ്കൂളുകളിലാണ് പഠിച്ചത്. സാമൂഹിക പ്രവർത്തകനായ പിതാവ് സലാം കളരാന്തിരി കെഎംസിസിയുടെ റിയാദിലെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഒന്നര വർഷം മുമ്പ് അദ്ദേഹവും കുടുംബവും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. സബീർ മാത്രം റിയാദിൽ തുടരുകയും ജോലി ചെയ്യുകയുമായിരുന്നു. മാതാവ്: സുബൈദ. സഹോദരങ്ങൾ: സബീഹ്, സൽവ, സ്വൽഹ. 

Latest Videos

കരിപ്പൂർ എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്; 30 ലേറെ ഉദ്യോഗസ്ഥർക്ക് ക്വാറന്‍റൈന്‍ നിര്‍ദ്ദേശം

click me!