18 വർഷമായി പ്രവാസി, ജോലിക്കിടെ സ്ട്രോക്ക്; മനോജിന് ‘നവയുഗ’ത്തിന്‍റെ സാന്ത്വന സ്പർശം

By Web TeamFirst Published Nov 1, 2024, 2:47 PM IST
Highlights

അസുഖം ഭേദപ്പെട്ടെങ്കിലും മനോജിന് ദീർഘമായ ഒരു തുടർചികിത്സ വേണ്ടതിനാലാണ് നാട്ടിലേക്ക് മടങ്ങിയത്. 

റിയാദ്: പക്ഷാഘാതബാധിതനായി ആശുപത്രിയിലായ കൊല്ലം കിളികൊല്ലൂർ സ്വദേശി മനോജ് നവയുഗത്തിെൻറ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.  നവയുഗം അൽ അഹ്സ ഷുഖൈഖ് ഷുഖൈഖ് അംഗമായ മനോജ് കുമാർ, 18 വർഷമായി വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ജോലിക്കിടെ സ്ട്രോക്ക് വന്നതിനെ തുടർന്ന് 23 ദിവസം അൽ അഹ്സ ബിൻ ജലവി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മനോജിനെ നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ജലീൽ കല്ലമ്പലവും സിയാദ് പള്ളിമുക്കും ദിവസവും ആശുപത്രിയിൽ പോയി പരിചരിക്കുകയും തിരികെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. കുറച്ച് ദിവസത്തെ ആശുപത്രി ചികിത്സയെ തുടർന്ന് നേരിയതോതിൽ അസുഖം ഭേദപ്പെട്ടെങ്കിലും ദീർഘമായ ഒരു തുടർചികിത്സ മനോജിന് ആവശ്യമാണ് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.

Latest Videos

Read Also -  പെട്രോള്‍ വില ഉയർന്നു, പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ; ഇന്ന് മുതൽ പ്രാബല്യത്തിൽ

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യ പ്രവർത്തകരായ ഷിബു കുമാർ, മണിക്കുട്ടൻ, ജലീൽ, സിയാദ്, വിക്രമൻ തിരുവനന്തപുരം എന്നിവർ ചേർന്നാണ് നാട്ടിൽ അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. നവയുഗം ഹെൽപ് ഡെസ്ക് കൺവീനർ ദാസൻ രാഘവൻ നോർക്കയുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തി. ദമ്മാമിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ മനോജ് നാട്ടിലേക്ക് യാത്രയായി.
നാട്ടിൽ മനോജിെൻറ തുടർചികിത്സക്കായി നവയുഗം യൂനിറ്റ് സ്വരൂപിച്ച ചികിത്സാ സഹായം മേഖലാകമ്മിറ്റി സെക്രട്ടറി ഉണ്ണി മാധവവും കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് ലത്തീഫ് മൈനാഗപ്പള്ളിയും ചേർന്ന് നാട്ടിലെത്തിച്ച് മനോജിന് കൈമാറി.

 

click me!