റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ റിയാദില്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് ഡോ. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ടാഴ്ച മുമ്പ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് സുലൈമാന്‍ ഹബീബ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്. സഹോദരങ്ങള്‍: ശഫീഖ്, ഖൈറുന്നീസ. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, നജീബ് നെല്ലാങ്കണ്ടി, അഷ്‌റഫ് വെള്ളപ്പാടം, റിയാസ് ചോലയില്‍ എന്നിവര്‍ രംഗത്തുണ്ട്.