സൗദി അറേബ്യയിലെ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു

By Web Team  |  First Published Aug 11, 2020, 6:27 PM IST

ഒരു മാസം മുമ്പ് കൊവിഡ് ബാധയെത്തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജീബിന് കടുത്ത ചുമയും ശ്വാസം മുട്ടലും അനുഭപ്പെട്ടിരുന്നു. പിന്നീടത് ന്യുമോണിയായി പരിണമിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് ഏറെ സുപരിചിതനായ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ആണ് മരിച്ചത്. മൂന്നു പതിറ്റാണ്ടായി ദമ്മാമിലെ ലേഡീസ് മാർക്കറ്റിന് സമീപം വസ്ത്ര വ്യാപാരം നടത്തിയിരുന്ന മുജീബ് സംഘടനാ പ്രവർത്തനത്തിലും ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. 

ഒരു മാസം മുമ്പ് കൊവിഡ് ബാധയെത്തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജീബിന് കടുത്ത ചുമയും ശ്വാസം മുട്ടലും അനുഭപ്പെട്ടിരുന്നു. പിന്നീടത് ന്യുമോണിയായി പരിണമിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പിന്നീട് പതിയെ രോഗവിമുക്തി നേടുന്ന ആശ്വാസകരമായ വാർത്തകളാണ് ആശുപത്രിയിൽ നിന്നും ലഭിച്ചതെങ്കിലും ഞായാറാഴ്ച ഉച്ചയോടെ നില വഷളാവുകയായിരുന്നു. ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. 

Latest Videos

ഭാര്യ: റോഷ്നി ഖദീജ, മക്കൾ: അബ്ദുല്ല, ഉമർ ബിലാൽ. മൃതദേഹം തുഖ്ബ മഖ്ബറയിൽ ഖബറടക്കി. ഖബറടക്കത്തിലും മയ്യിത്ത് നമസ്കാരത്തിലും ദമ്മാമിലെ നിരവധി വ്യവസായികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ നാസ് വക്കം, ജാഫർ കൊണ്ടോട്ടി എന്നിവരാണ് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയത്.

click me!