പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ എയര്‍ബബിള്‍ ധാരണാപത്രമായി

By Web Team  |  First Published Aug 14, 2020, 9:14 PM IST

ധാരണപ്രകാരം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രതിവാര സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സീറ്റുകളുടെ അടിസ്ഥാനത്തില്‍ തുല്യമായി വിഭജിക്കും.  


ദോഹ: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങി. ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് മടങ്ങുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിനും സര്‍വ്വീസ് നടത്താനുള്ള എയര്‍ബബിള്‍ ധാരണാപത്രത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഒപ്പുവെച്ചു. 

ഉത്തരവ് ഓഗസ്റ്റ് 18ന് പ്രാബല്യത്തില്‍ വരും. ധാരണപ്രകാരം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രതിവാര സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സീറ്റുകളുടെ അടിസ്ഥാനത്തില്‍ തുല്യമായി വിഭജിക്കും.ഖത്തര്‍ പൗരന്‍മാര്‍, ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് ഈ സര്‍വ്വീസുകള്‍ വഴി മടങ്ങിപ്പോകാന്‍ സാധിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതോടെ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കാണ് പുതിയ തീരുമാനം ആശ്വാസമാകുന്നത്.

Latest Videos

undefined

മടക്കയാത്രയ്ക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍)അംഗീകൃത മെഡിക്കല്‍ സെന്ററുകളില്‍ നിന്ന് പരിശോധന നടത്താവുന്നതാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. https://www.icmr.gov.in എന്ന ലിങ്ക് വഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ അറിയാം. 

വന്ദേ ഭാരത്: സൗദിയില്‍ നിന്നും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു


 

click me!