31 വർഷം മുമ്പ് ജോലി തേടിയെത്തിയ അറബ് മണ്ണ്; പിന്നെ നാട്ടിലേക്ക് പോയിട്ടില്ല, ഒടുവിൽ മടക്കം ഇങ്ങനെ

റോഡരികില്‍ അവശനായി കിടക്കുന്ന കണ്ട സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചത് അനുസരിച്ചെത്തിയ റെഡ് ക്രസന്‍റ് പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്. 

indian expat who lived 31 years in saudi arabia finally return home

റിയാദ്: 1994ലാണ് മുബൈ സ്വദേശി റോഷൻ അലി തൊഴിൽ തേടി സൗദി അറേബ്യയിലെത്തിയത്. പിന്നീടൊരു തിരിച്ചുപോക്കിനെ കുറിച്ച് അലി ആലോചിച്ചിട്ടേയില്ല. ഈ നാടും പ്രവാസവും ആസ്വദിച്ചു കടന്ന് പോയത് 31 വർഷം. തുന്നൽ, ക്ലീനിങ് പോലുള്ള പല തൊഴിലുകൾ ചെയ്ത് ജീവിതം തുടരുന്നതിനിടെ ഓർക്കാപ്പുറത്തെത്തിയ രോഗമാണ് അടിതെറ്റിച്ചത്. കിടപ്പിലായതോടെ 20 വർഷത്തോളം താമസിച്ചിരുന്ന റിയാദ് മലസിലെ റൂമിൽ നിന്ന് സഹതാമസക്കാർ ഇറക്കിവിട്ടു.

പ്രായമായ ഒരാൾ അവശനായി റോഡരികിൽ കിടക്കുന്നുണ്ടെന്ന് അറിഞ്ഞ് റിയാദിലെ തെലങ്കാനക്കാരായ സാമൂഹിക പ്രവർത്തകർ റെഡ് ക്രസൻറിനെ വിളിച്ചു ആശുപത്രിയിലെത്തിച്ചു. സുഖം പ്രാപിച്ചു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് താമസരേഖ ഉൾപ്പടെ ഒന്നുമില്ലാത്ത നിയമലംഘകനാണെന്ന് അറിയുന്നത്. അതോടെ ആശുപത്രി അധികൃതർ അലിയെ പൊലീസിന് കൈമാറി. ആരോഗ്യപ്രശ്നങ്ങളുള്ള ഒരു ഇന്ത്യൻ വയോധികൻ സെല്ലിലുണ്ടെന്നും ബന്ധുക്കളെയോ നാട്ടുകാരെയോ ബന്ധപ്പെട്ട് നാട്ടിലേക്ക് അയക്കാൻ ആവശ്യമായ നടപടികൾക്ക് സഹായിക്കണമെന്നും ആവശ്യപ്പെട്ട് െപാലീസ് സ്റ്റേഷനിൽ നിന്നും മലയാളി സാമൂഹികപ്രവർത്തകൻ സിദ്ധിഖ് തുവ്വൂരിനെ ബന്ധപ്പെട്ടു. അദ്ദേഹം ഉടൻ സ്റ്റേഷനിലെത്തി അലിയെ കണ്ടു. വിവരങ്ങളെല്ലാം ശേഖരിച്ചു.

Latest Videos

വിവരം സിദ്ധിഖ് എംബസിയിൽ റിപ്പോർട്ട് ചെയ്ത് ഇന്ത്യയിലേക്കുള്ള മടക്കയാത്രക്കുള്ള നടപടികൾ ആരംഭിച്ചു. പ്രാഥമിക ഘട്ടമായി അലിയെ പൊലീസ് സ്റ്റേഷനിൽ നിന്നും ഹോട്ടൽ മുറിയിലേക്ക് മാറ്റി. നാട്ടിൽ നിന്നുള്ള ബന്ധുക്കളും റിയാദിലെ തെലുങ്കാന അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടന പ്രവർത്തകരും ചേർന്ന് സാധ്യമായ സഹായങ്ങളെല്ലാം ചെയ്തു. എംബസി ഔട്ട് പാസ് നൽകി. നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ) നിന്ന് ഫൈനൽ എക്സിറ്റും ശരിയായി. 

Read Also -  യാത്രക്കാരുമായി പറക്കാനൊരുങ്ങിയ വിമാനം; റൺവേയാണെന്ന് കരുതി ടാക്സിവേയിലേക്ക് കയറി, ഉടനടി ടേക്ക് ഓഫ് റദ്ദാക്കി

ഇനി അലിക്ക് നാട്ടിലേക്ക് മടങ്ങാം. ദീർഘകാലം നാട്ടിലേക്ക് പോയില്ലെങ്കിലും സമ്പാദിക്കുന്ന തുകയിൽ നിന്ന് കൃത്യമായി കുടുംബത്തിെൻറ ചെലവിലേക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ദീർഘകാലത്തെ പ്രവാസത്തിന് വിരാമമിട്ട് വരും ദിവസം തന്നെ അലി മുംബൈ വിമാനത്താവളത്തിൽ പറന്നിറങ്ങും. അലിയുടെ മക്കളും കുടുംബവും സ്വീകരിക്കാൻ അവിടെയുണ്ടാകുമെന്ന് സിദ്ധിഖ് തുവ്വൂർ പറഞ്ഞു. ഏറെ ഇഷ്‌ടപ്പെടുന്ന സൗദിയെന്നും ആരോഗ്യപ്രശ്നം നേരിട്ടില്ലായിരുന്നെങ്കിൽ ഈ മണ്ണ് വിട്ട് പോകില്ലായിരുന്നെന്നും അലി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!