ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും. മാസപ്പിറവി കാണുന്നവര്‍ അധികൃതരെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
മസ്കറ്റ്: ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച യോഗം ചേരും.
മാര്‍ച്ച് 29 ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാനാണ് അഹ്വാനം ചെയ്തിരിക്കുന്നത്. മാസപ്പിറവി കാണുന്നവര്‍ 24644037, 24644070, 24644004, 24644015 എന്നീ നമ്പറുകളിലുടെ വിവരം അറിയിക്കാം. 24693339 എന്ന നമ്പറിലേക്ക് ഫാക്സ് വഴിയും റിപ്പോർട്ട് ചെയ്യാം.
Read Also - ബഹ്റൈനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
അതേസമയം ഒമാനില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. പൊതു, സ്വകാര്യ മേഖലക്കുള്ള അവധിയാണ് പ്രഖ്യാപിച്ചത്. മാർച്ച് 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും അവധി. ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം ലഭിക്കും.
മാർച്ച് 31ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ 3 വരെയായിരിക്കും അവധി. നീണ്ട അവധിക്ക് ശേഷം ഏപ്രിൽ ആറിന് പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം