ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലെത്താന്‍ കൊവിഡ് പരിശോധന നിര്‍ബന്ധമെന്ന് സൗദി ഇന്ത്യന്‍ എംബസി

By Web Team  |  First Published Jun 15, 2020, 10:00 PM IST

പൊതുവായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള നിബന്ധനകള്‍ക്കൊപ്പമാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ടി പ്രത്യേക നിബന്ധന കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്.


റിയാദ്: സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ മാസം 20 മുതല്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. സൗദി ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റിലാണ് പുതിയ നിര്‍ദ്ദേശത്തെ സംബന്ധിച്ച് അറിയിപ്പുള്ളത്. 

കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം വെക്കണമെന്നും എംബസി അറിയിപ്പില്‍ പറയുന്നു. പൊതുവായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള നിബന്ധനകള്‍ക്കൊപ്പമാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ടി പ്രത്യേക നിബന്ധന കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് കൊവിഡ് പരിശോധന സൗദിയിൽ നടത്തണമെന്ന് നിർദ്ദേശമില്ല.

Latest Videos

undefined

 യാത്രക്കാര്‍ എവിടെ നിന്നാണ് പരിശോധനകള്‍ നടത്തേണ്ടതെന്നോ യാത്രയുടെ എത്ര സമയം മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നോ എംബസി നിര്‍ദ്ദേശത്തില്‍ അറിയിച്ചിട്ടില്ല. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ മടങ്ങി എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാര്‍ നടപടിക്കെതിരെ പ്രവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

click me!