റാപ്പിഡ് ടെസ്റ്റിന് അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകി

By Web Team  |  First Published Jun 21, 2020, 3:22 PM IST

കേരള സംസ്ഥാനം ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധന പ്രകാരം നാട്ടിലേക്ക് മടങ്ങുന്നവർക്ക് ടെസ്റ്റ്​ നിർബന്ധമാക്കിയ കാര്യം കത്തിൽ എടുത്തു പറയുന്നുണ്ട്. 


റിയാദ്​: സൗദിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി സൗദി വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യന്‍ എംബസി അപേക്ഷ നൽകി. സൗദിയിൽ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ്​ നടത്താനുള്ള അനുമതിയാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

കേരള സംസ്ഥാനം ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധന പ്രകാരം നാട്ടിലേക്ക് മടങ്ങുന്നവർക്ക് ടെസ്റ്റ്​ നിർബന്ധമാക്കിയ കാര്യം കത്തിൽ എടുത്തു പറയുന്നുണ്ട്. ഇതിനായി സൗദിയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ റാപ്പിഡ് ടെസ്റ്റ്​ നടത്തി ഫലം നൽകാൻ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം എന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

Latest Videos

റാപ്പിഡ് കിറ്റുകള്‍ക്ക് സൗദി അറേബ്യയിൽ അനുമതിയുണ്ടെങ്കിലും ടെസ്റ്റ്​ നടത്താനും ഫലം പ്രസിദ്ധീകരിക്കാനും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ടെസ്റ്റിന്റെ ഫലത്തിൽ കൃത്യതക്കുറവ് ഉണ്ടാവുന്നതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റും അതിന്റെ ഫലമനുസരിച്ചുള്ള ചികിത്സയും സൗദി ആരോഗ്യമന്ത്രാലയം പ്രോത്സാഹിപ്പിക്കാത്തത്. വിദേശികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാനുമതിക്ക് മാത്രമായി ഈ ടെസ്റ്റ്​ നടത്തി ഫലം നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകുമോയെന്നതാണ് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്​.

click me!