യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനുവദിക്കുന്ന ഷെങ്കൻ വിസയുടെ മാതൃകയിലുള്ള പുതിയ വിസ ഗൾഫ് രാജ്യങ്ങളിലൂടെ ഒരു തടസ്സങ്ങളുമില്ലാതെ സഞ്ചാരിക്കാൻ സന്ദർശകർക്ക് സൗകര്യമൊരുക്കും.
റിയാദ്: ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ അനുവദിക്കുന്ന നിർദ്ദിഷ്ട വിസ സംവിധാനം വലിയ ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ. അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാനെടുത്ത തീരുമാനം. ഇത് പ്രാബല്യത്തിലായാൽ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്െറെൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾക്കിടയിൽ സുഗമമായി സഞ്ചരിക്കാനാകും.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനുവദിക്കുന്ന ഷെങ്കൻ വിസയുടെ മാതൃകയിലുള്ള പുതിയ വിസ ഗൾഫ് രാജ്യങ്ങളിലൂടെ ഒരു തടസ്സങ്ങളുമില്ലാതെ സഞ്ചാരിക്കാൻ സന്ദർശകർക്ക് സൗകര്യമൊരുക്കും. വാണിജ്യ, വിനോദസഞ്ചാര മേഖലകളിൽ ആറ് രാജ്യങ്ങൾക്കും പരസ്പരം ഗുണമുണ്ടാകുന്ന തീരുമാനം ഉടൻ നാപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. നിയമം സംബന്ധിച്ച വ്യക്തതയുമുണ്ടായിട്ടില്ല.
Read Also - വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്ത സംഭവം; എയര്‍ലൈന്‍ നഷ്ടപരിഹാരം നൽകി
ദീർഘകാലമായി ഗൾഫ് രാജ്യങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുന്ന വിസ നിയമം പ്രാബല്യത്തിലാകാൻ ഇനി വൈകില്ല എന്നാണ് സൂചന. നിലവിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും വിദേശികൾക്ക് മറ്റ് ഗൾഫ്
രാജ്യങ്ങളിലേക്ക് കടക്കാൻ വിസ ആവശ്യമാണ്. വ്യത്യസ്ത രാജ്യങ്ങൾക്കുള്ള വിസ നിയമം അനുസരിച്ച് ഓൺലൈനായോ ഓൺ അറൈവൽ ആയോ എംബസികൾ വഴിയോ അതത് രാജ്യങ്ങൾക്ക് പ്രത്യേകം വിസ നേടണം. പുതിയ വിസ വന്നാൽ അതെല്ലാം പഴങ്കഥയാകും. ടൂറിസം മേഖലയിൽ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ സൗദിക്ക് വലിയ രീതിയിൽ ഗുണം ചെയ്യുന്നതായിരിക്കും പുതിയ വിസ.
ഗൾഫ് രാജ്യങ്ങളിലെ വിദേശികൾ പുതിയ വിനോദസഞ്ചാര കേന്ദ്രമായി കാണുന്നത് സൗദിയ അറേബ്യയെയാണ്. ഇവിടങ്ങളിലേക്കെല്ലാം അനായാസം യാത്ര സാധ്യമായാൽ സഞ്ചാരികൾ സൗദിയിലേക്ക് ഒഴുകും. രാജ്യത്തെ ചെറുകിട വൻകിട കച്ചവടക്കാർക്കും ഇതിെൻറ ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...