ദുബായ് കരാമ ​​ഗ്യാസ് സിലിണ്ടർ അപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

By Web Team  |  First Published Oct 18, 2023, 11:43 PM IST

ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. 

gas explosion in dubai one died and many injured sts

ദുബായ്: ദുബായ് കരാമയിലെ ​ഗ്യാസ് സിലിണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് 9 പേര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 120.20ഓടെയാണ് ഗ്യാസ് ചോര്‍ച്ച ഉണ്ടായി പൊട്ടിത്തെറിച്ചത്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന വാര്‍ത്തയും  പുറത്തുവരുന്നുണ്ട്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പരിക്കേറ്റവര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളികൾക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image