ഐപിഎല്‍: സിറാജിന്‍റെ പ്രതികാരം; ഗുജറാത്തിനെതിരെ തകര്‍ന്നടിഞ്ഞ് ആര്‍സിബി; കോലിയും സാൾട്ടും പടിക്കലും വീണു

രണ്ടാം ഓവറില്‍ അര്‍ഷദ് ഖാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തെ നിശബ്ദമാക്കി വിരാട് കോലിയെ വീഴ്ത്തി. അര്‍ഷദ് ഖാനെ പുള്‍ ചെയ്ത വിരാട് കോലിയെ സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ പ്രസിദ്ധ് കൃഷ്ണ അനായാസം കൈയിലൊതുക്കി.


ബെംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചഴ്സ് ബെംഗളൂരുവിന് ബാറ്റിംഗ് തകര്‍ച്ച. പവര്‍ പ്ലേയില്‍ വിരാട് കോലിയെയും ദേവ്ദത്ത് പടിക്കലിനെയും ഫില്‍ സോള്‍ട്ടിനെയും ക്യാപ്റ്റൻ രജത് പാട്ടീദാറിനെയും നഷ്ടമായ ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെന്ന നിലയിലാണ്.റണ്ണൊന്നുമെടുക്കാതെ ലിയാം ലിവിംഗ്സ്റ്റണും ആറ് റണ്‍സുമായി രജത് പാട്ടീദാറും ക്രീസില്‍. വിരാട് കോലിയുടെയും(7), ദേവ്ദത്ത് പടിക്കലിന്‍റെയും(4) , ഫില്‍ സാൾട്ടിന്‍റെയും(14), രജത് പാട്ടീദാറിന്‍റെയും(12) വിക്കറ്റുകളാണ ആര്‍സിബിക്ക് നഷ്ടമായത്. ഗുജറാത്തിനായി മുഹമ്മദ് സിറാജ് രണ്ടും അര്‍ഷാദ് ഖാനും ഇഷാന്ത് ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

തീയായി സിറാജ്, പവറോടെ ഗുജറാത്ത്

Latest Videos

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്‍സബിയെ ഞെട്ടിച്ചാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. വിരാട് കോലി കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിയെങ്കിലും ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫില്‍ സോള്‍ട്ട് നല്‍കിയ അനായാസ ക്യാച്ച് വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ അവിശ്വസനീയമായി കൈവിട്ടു. എന്നാല്‍ രണ്ടാം ഓവറില്‍ അര്‍ഷദ് ഖാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തെ നിശബ്ദമാക്കി വിരാട് കോലിയെ വീഴ്ത്തി. അര്‍ഷദ് ഖാനെ പുള്‍ ചെയ്ത വിരാട് കോലിയെ സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ പ്രസിദ്ധ് കൃഷ്ണ അനായാസം കൈയിലൊതുക്കി.

ഐപിഎല്‍:വിജയത്തുടര്‍ച്ചക്ക് ആര്‍സിബി, നിര്‍ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

ദേവ്ദത്ത് പടിക്കല്‍ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും മുഹമ്മദ് സിറാജെറിഞ്ഞ മൂന്നാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. മൂന്ന് പന്തില്‍ നാലു റണ്‍സായിരുന്നു പടിക്കലിന്‍റെ സംഭാവന. അര്‍ഷദ് ഖാനെറിഞ്ഞ നാലാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ആര്‍സിബി പവര്‍ കാട്ടി. എന്നാല്‍ സിറാജ് എറിഞ്ഞ ആഞ്ചാം ഓവറില്‍ ഫില്‍ സാള്‍ട്ട് വീണ്ടും റണ്ണൗട്ടില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. എന്നാല്‍ തന്നെ പടുകൂറ്റന്‍ സിക്സ് പറത്തിയ സാള്‍ട്ടിനെ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് പ്രതികാരം തീര്‍ത്തതോടെ ആര്‍സിബി അഞ്ചാം ഓവറില്‍ 35-3ലേക്ക് കൂപ്പുകുത്തി. പവര്‍ പ്ലേക്ക് പിന്നാലെ ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെ(12) വീഴ്ത്തിയ ഇഷാന്ത് ശര്‍മ ഗുജറാത്തിനെ കൂട്ടത്തകര്‍ച്ചയിലാക്കി.

നേരത്തെ ആര്‍സിബിക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെ ആര്‍സിബി ഇന്നിറങ്ങിയത്. അതേസമയം, ഗുജറാത്ത് പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുന്ന കാഗിസോ റബാഡക്ക് പകരം അര്‍ഷാദ് ഖാന്‍ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

രണ്ടക്കം കടന്നത് 4 പേര്‍, ബാബറിനും റിസ്‌വാനും നിരാശ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും കൈവിട്ട് പാകിസ്ഥാന്‍

ആര്‍സിബി പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, സുയാഷ് ശർമ്മ.

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ. ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ദ് കൃഷ്ണ, ഇഷാന്ത് ശർമ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!