പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ് 

പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ അമിതമായ ഭാരം നൽകരുത്. പാകം ചെയ്യുമ്പോൾ വേവുന്നതിനനുസരിച്ച് വികസിക്കുന്ന ഭക്ഷണ സാധനങ്ങൾ കുക്കറിൽ ഇടുമ്പോൾ അവ നിറയുന്ന സാഹചര്യം ഉണ്ടാവരുത്

You should be careful when using a pressure cooker heres why

അടുക്കളയിൽ പാചക പണി എളുപ്പമാക്കാനാണ് പ്രഷർ കുക്കർ എന്ന ആശയം വരുന്നത്. ഇത് വന്നതോടെ ഏറെക്കുറെ പാചക ജോലികൾ എളുപ്പമാവുകയും ചെയ്തു. എന്നാൽ ജോലി എളുപ്പമാകുന്നതിന് അനുസരിച്ച് റിസ്‌ക്കുകളും കൂടുതലാണ് പ്രഷർ കുക്കറിന്. ഇത് പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടാവും. പ്രഷർ കുക്കർ പൊട്ടിത്തെറിക്കാൻ കാരണം ഒരുപക്ഷെ നമ്മൾ ഉപയോഗിക്കുന്ന രീതി ശരിയാവാത്തത് കൊണ്ടാവാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുമാവാം. ഓരോ ഉപകരണവും ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടാവും അതിനനുസരിച്ച് മാത്രമേ ഉപയോഗിക്കാനും പാടുള്ളൂ. പ്രഷർ കുക്കർ സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കിയാലോ? 

കൃത്യമായ ഇടവേളകളിൽ കുക്കർ പരിശോധിക്കാം

Latest Videos

കൃത്യമായ ഇടവേളകളിൽ പ്രഷർ കുക്കർ പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അത് കൂടാതെ ഓരോ തവണയും പാചകത്തിന് വേണ്ടി എടുക്കുമ്പോഴും ഓരോ ഭാഗങ്ങളെയും കൃത്യമായി നിരീക്ഷിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. പ്രധാനമായും പ്രഷർ കുക്കറിന്റെ മൂടിയുടെ ഭാഗത്തുള്ള റബ്ബർ ഗാസ്‌കറ്റാണ് ശ്രദ്ധിക്കേണ്ടത്. എപ്പോഴും ഉപയോഗിക്കുമ്പോൾ ഇതിൽ വിള്ളലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടെന്ന് കണ്ടാൽ അത് മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. 

പാചകം ചെയ്യുമ്പോൾ അമിത ഭാരം നൽകരുത് 

പ്രഷർ കുക്കറിൽ പാചകം ചെയ്യുമ്പോൾ അമിതമായ ഭാരം നൽകരുത്. പാകം ചെയ്യുമ്പോൾ വേവുന്നതിനനുസരിച്ച് വികസിക്കുന്ന ഭക്ഷണ സാധനങ്ങൾ കുക്കറിൽ ഇടുമ്പോൾ അവ നിറയുന്ന സാഹചര്യം ഉണ്ടാവരുത്. ഇത് പ്രഷർ കുക്കർ പൊട്ടിത്തെറിക്കാൻ കാരണമാവുന്നു. കൂടാതെ എപ്പോൾ ഭക്ഷണം പാകം ചെയ്താലും കുക്കറിൽ ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പ്  വരുത്തുകയും ചെയ്യണം.

പതഞ്ഞ് പൊങ്ങുന്ന ഭക്ഷണങ്ങൾ നിസ്സാരമല്ല 

ഭക്ഷണങ്ങളിൽ തന്നെ പലതും പതഞ്ഞുപൊങ്ങുന്നവയാണ്. കാഴ്ച്ചയിൽ ഇതിന് പ്രശ്‍നങ്ങൾ ഒന്നും തോന്നില്ല. എന്നാൽ കാണുന്നതുപോലെ അത്ര സിംപിൾ കാര്യമല്ല ഇത്. കാരണം ഭക്ഷണം പതഞ്ഞ് പൊങ്ങുമ്പോൾ പുറത്തേക്ക് ആവി പോകുന്ന വാൽവുകൾ അടയുകയും അതുമൂലം പ്രഷർ തങ്ങി നിന്ന് കുക്കർ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

പാചകം ചെയ്തുകഴിഞ്ഞയുടനെ കുക്കർ എടുക്കരുത് 

പ്രഷർ കുക്കറിൽ ഭക്ഷണം പാകം ചെയ്തതിന് ശേഷം ഉടനെ അടുപ്പിൽ നിന്നുമെടുത്ത് മൂടി തുറക്കാൻ ശ്രമിക്കരുത്. പ്രഷർ കുക്കറിൽ നിന്നുമുള്ള ആവി പുറത്തേക്ക് പോയതിന് ശേഷം മാത്രമേ മൂടി തുറക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ അടുപ്പിൽ നിന്നുമെടുത്തതിന്  ശേഷം കുക്കറിന്റെ മുകളിലായി തണുത്ത വെള്ളമൊഴിച്ച് കൊടുക്കാം. ഇത് ഉള്ളിലെ ചൂട് ശമിക്കാൻ സഹായിക്കുന്നു. അല്ലെങ്കിൽ അടുപ്പിൽ നിന്നും കുറച്ച് നേരം മാറ്റിവെച്ചതിനുശേഷം മാത്രം മൂടി തുറക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അപകടങ്ങൾ ഉണ്ടാവുന്നത് തടയാൻ സാധിക്കുന്നു.       
 

മണ്ണും വേണ്ട, ചട്ടിയും വേണ്ട; ചിയ സീഡിന്റെ മൈക്രോഗ്രീൻസ് ഉണ്ടാക്കാം എളുപ്പത്തിൽ; ഇത്രയേ ചെയ്യാനുള്ളൂ

vuukle one pixel image
click me!