കൊവിഡ് ബാധിച്ച് വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു

By Web Team  |  First Published Jul 12, 2020, 12:12 AM IST

ജിദ്ദയിലെ ബനീ മാലിക്കിൽ താമസ സ്ഥലത്ത് വ്യാഴാഴ്ചയായിരുന്നു മരണം. 


റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി അരീക്കുളങ്ങര അഷ്റഫ് (42) ആണ് ജിദ്ദയിൽ മരിച്ചത്. ജിദ്ദയിലെ ബനീ മാലിക്കിൽ താമസ സ്ഥലത്ത് വ്യാഴാഴ്ചയായിരുന്നു മരണം.  

ഭാര്യ: ഹാജറ, മക്കൾ: അനസ് മാലിക്ക് (18), അൻഷിദ (14), അർഷദ് (ഏഴ്). മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്ന കെ.എം.സി.സി വെൽഫയർ വിങ് നേതാവ് ജലീൽ ഒഴുകൂർ അറിയിച്ചു.

Latest Videos

click me!