ഒമാനിൽ ട്രൂനാറ്റ് കൊവിഡ് പരിശോധന പ്രായോഗികമല്ലെന്ന് പ്രവാസി ആരോഗ്യ പ്രവർത്തകർ. കൊവിഡ് പരിശോധന സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നതിൽ പ്രവാസികൾ നിരാശയിലാണ്.
മസ്കത്ത്: ഒമാനിൽ ട്രൂനാറ്റ് കൊവിഡ് പരിശോധന പ്രായോഗികമല്ലെന്ന് പ്രവാസി ആരോഗ്യ പ്രവർത്തകർ. കൊവിഡ് പരിശോധന സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നതിൽ പ്രവാസികൾ നിരാശയിലാണ്. വേഗത്തില്‍ പരിശോധന ഫലം ലഭിക്കുന്നതും ചെലവു കുറഞ്ഞതുമാണ് ട്രൂനാറ്റ് പരിശോധന.
ആന്റി ബോഡി കിറ്റുകളേക്കാല്‍ ഇതിനു കൃത്യത ഉണ്ടെന്നുമാണ് ആരോഗ്യ രംഗത്തുള്ളവർ വ്യകതമാക്കുന്നതും. എന്നാൽ ട്രൂനാറ്റ് കോവിഡ് പരിശോധന ഒമാനിൽ നടത്തുവാനുള്ള അനുമതി ആരോഗ്യ മന്ത്രാലയത്തിന്റെ പക്കൽ നിന്നും ലഭിക്കുക ശ്രമകരവുമാണ്.
റാപ്പിഡ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് കാര്യമായ കൃത്യത അവകാശപ്പെടാനാകില്ല എന്നും ഡോക്ടർ നൈജിൽ വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടും മറ്റും നാട്ടിലേക്ക് മടങ്ങുവാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനകൾ എങ്ങനെ നടത്തണമെന്ന് സംബന്ധിച്ചു ഇനിയും വ്യക്തയില്ല.എങ്ങനെയെങ്കിലും നാടണയുവാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഓരോ നടപടികൾ മൂലം കടുത്ത നിരാശയിലുമാണ്.